കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി കോഴിക്കോടുള്ള അർജുന്റെ വീട്ടിലെത്തിയത്.
തെരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുന്റെ കുടുംബം അറിയിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പും നൽകി.
അതേസമയം അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിലാണ്. അടിയൊഴുക്ക് ആറ് നോട്സിന് മുകളിലായതിനാൽ തെരച്ചില്‍ ആരംഭിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെയും സംഘവും ഇന്ന് ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിനു പോലീസ് അനുമതി നല്‍കിയില്ല. ഇതോടെ മൽപെ ഉടുപ്പിയിലേക്ക് മടങ്ങി.