തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ദുരന്തബാധിതരായവർക്ക് 10,000 രൂപ അടിയന്തരസഹായമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഴയിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും പൂർണമായി നശിച്ചവർക്ക് പത്തുലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനുശേഷം വിശദമാക്കി.
വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പട്ടിക തയാറാക്കിയശേഷമാകും ധനസഹായ വിതരണം നൽകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലവർഷക്കെടുതിയുണ്ടായ സ്ഥലങ്ങളെ പ്രളയ ബാധിത മേഖലകളായി പ്രഖ്യാപിക്കും. ഇതിനായി ദുരന്ത നിവരാണ ചട്ടങ്ങൾ അനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.