സാലറി ചലഞ്ചിനോട് നോ പറഞ്ഞവരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി എന്ന വാര്‍ത്തയില്‍ പ്രതിഷേധം ഉയരുന്നതിനിടെ നിങ്ങളെന്താ ശമ്പളം കൊടുക്കാത്തതെന്ന് നാളെ നിങ്ങളുടെ മക്കള്‍ ചോദിച്ചാല്‍ എന്ത് മറുപടി പറയും എന്ന മുഖ്യമന്ത്രിയുടെ ചോദ്യവും ചര്‍ച്ചയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നിങ്ങളെന്താ ശമ്പളം കൊടുക്കാതിരുന്നതെന്ന് നാളെ മക്കള്‍ ചോദിച്ചാല്‍ എന്ത് മറുപടി പറയുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ രംഗത്തെത്തിയിരിക്കുന്നു.
നികുതിപ്പണം കൊണ്ട് ഉഴിച്ചിലും പിഴിച്ചിലും നടത്താന്‍ തോര്ത്തിന് പോലും 100 ഇരട്ടി വിലയിട്ടും ലക്ഷങ്ങളുടെ കണ്ണട ഫ്രെയിം വാങ്ങിച്ചും നിയമസഭയില്‍ എന്റെകൂടെ പണം കൊണ്ട് വാങ്ങിയ ഫര്‍ണിച്ചറുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലി പൊട്ടിച്ചതുമായ പ്രവൃത്തികള്‍ക്ക് നല്കാന് എന്റെ ശമ്പളം കൊടുക്കണം എന്ന് എനിക്ക് തോന്നിയില്ല സര് എന്ന മറുപടിയുമായാണ് സോഷ്യല്‍ മീഡിയ എത്തിയിരിക്കുന്നത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 25 ലക്ഷത്തിന്റെ ക്രിസ്റ്റ വാങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോസ്റ്റില്‍ ചൂണ്ടികാട്ടുന്നുണ്ട്. വന്‍ സ്വീകാര്യത ലഭിച്ച ഈ പോസ്റ്റ് ഇപ്പോള്‍ വൈറലുമാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ .
‘എന്റെ മക്കള്‍ ചോദിച്ചാല്‍ പറയാന്‍ മറുപടി ഉണ്ട്. നമ്മള് കൊടുത്ത നികുതി പണം കൊണ്ട് ഉഴിച്ചിലും പിഴിച്ചിലും നടത്താന്‍ തോര്ത്തിന് പോലും 100 ഇരട്ടി വിലയിട്ടു, ലക്ഷങ്ങളുടെ കണ്ണട ഫ്രെയിം വാങ്ങിച്ചും, സ്വന്തം കാശുകൊണ്ട് മാരുതി 800 പോലും വാങ്ങാന്‍ പറ്റാത്തവന്റെ പൃഷ്ഠം 25 ലക്ഷത്തിന്റെ ക്രിസ്റ്റയില്‍ വെക്കാന്‍ ഞങ്ങളുടെ പണം കൊള്ളയടിച്ചതും,
ഒരു തെരുവ് ….യുടെ വാക്കും കേട്ടു കേരളം മുഴുവന്‍ സമരം നടത്തിയും നിയമസഭയില്‍ എന്റെകൂടെ പണം കൊണ്ട് വാങ്ങിയ ഫര്‍ണിച്ചറുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും തല്ലി പൊട്ടിച്ചതും, ഹര്‍ത്താലിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിച്ചതും, എല്ലാം നല്ല ഓര്മ്മയുള്ളതുകൊണ്ടു എന്റെ ശമ്പളം കൊടുക്കണം എന്ന് എനിക്ക് തോന്നിയില്ല.
അല്ലാതെ ചെയ്യുന്ന സഹായം കൊണ്ട് ആര്‍ക്കെങ്കിലും ഉപകാരമുണ്ടെങ്കില്‍ ഉണ്ടാവട്ടെ.. പിരിവിട്ടിട്ടല്ലല്ലോ കേരളം നിര്‍മ്മിച്ചത്. ഞങ്ങള്‍ ചെയ്തുകൊള്ളാം. അതിനു ഒരു ആശ്വാസനിധിയും വേണ്ട !