മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു.
വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും ഇവർ വഴിമാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത നാലു വിദ്യാർത്ഥികളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഞ്ച് മണിക്കൂർ ഇവരെ ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ.
എന്നാൽ കസ്റ്റഡിയിൽ എടുത്ത ശേഷമാണ് നാലു വിദ്യർത്ഥികളും കേൾവിപരിമിതിയുള്ളതും സംസാര ശേഷിയില്ലാത്തവരാണെന്നും പോലീസിന് മനസിലായത്.
തിരുവനന്തപുരത്ത് നിന്ന് അധ്യാപകൻ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. വിനോദ സഞ്ചാരത്തിനായി കേരളത്തിലേക്ക് എത്തിയതായാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ശക്തമായ മഴയെ തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.