മധുരിക്കും ഓർമകളെ മലർ മഞ്ചൽ കൊണ്ടു വരൂ… ‘പ​ഴ​മ​യു​ടെ നാ​ട് ഒ​രു​ക്കി മ​ച്ചു​കാ​ട് സി​എംഎ​സ് എൽപി സ്കൂ​ൾ

പു​തു​പ്പ​ള്ളി : ലോ​ക നാ​ട്ട​റി​വ് ദി​ന​ത്തി​ൽ പ​ഴ​മ​യു​ടെ നാ​ടൊ​രു​ക്കി മ​ച്ചു​കാ​ട് സി​എം​എ​സ്എ​ൽ​പി സ്കൂ​ൾ. മ​ൺ​മ​റ​ഞ്ഞ​തും പൈ​തൃ​കം തു​ളു​മ്പു​ന്ന​ത​മാ​യ കാ​ഴ്ച​ക​ൾ സ്കൂ​ളി​ൽ ഒ​രു​ക്കി​യ​ത് ഏ​റെ വൈ​വി​ധ്യം ജ​നി​പ്പി​ച്ചു. നാ​ട്ട​റി​വു​ക​ളു​ടെ പ​ങ്കു​വ​യ്ക്ക​ലും നാ​ട​ൻ പ​ശ്ചാ​ത്ത​ല​വും വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ന് മാ​റ്റ് കൂ​ട്ടി.

കു​ട്ടി​ക​ൾ ഗ്രാ​മീ​ണ ജീ​വി​ത രീ​തി​യും ഭ​ക്ഷ​ണ​രീ​തി​ക​ളും പ​ങ്കു വ​യ്ക്കു​ക​യും വി​വി​ധ തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രു​മാ​യി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ര​ന്ന​ത് കൗ​തു​ക കാ​ഴ്ച​ക​ളാ​യി മാ​റി. ക​ച്ച​വ​ട​ക്കാ​രാ​യും ക​ർ​ഷ​ക​രാ​യും തെ​യ്യ​മാ​യും കൈ​നോ​ട്ട​ക്കാ​രി​യാ​യും വെ​ളി​ച്ച​പ്പാ​ടാ​യും കു​ട്ടി​ക​ൾ മാ​റി​യ​ത് വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി.

പു​തു​പ്പ​ള്ളി​യു​ടെ സ്വ​ന്തം നാ​ട​ൻ പ​ന്തു​ക​ളി​യും ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തു​ന്ന പാ​ള വ​ണ്ടി​യും സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റി. നാ​ട്ട​റി​വു​ക​ളു​ടെ ദൃ​ശ്യ​ചാ​രു​ത വി​ളി​ച്ചു കാ​ണി​ക്കു​ന്ന പ​ഴ​യ കാ​ല ചാ​യ​പ്പീ​ടി​ക​യും , നാ​ട​ൻ വി​ഭ​വ​ങ്ങ​ളും, പ​ച്ച​ക്ക​റി ക​ട​ക​ളും, പ​ച്ച​മ​രു​ന്നു​ക​ളും ,വ​സ്ത്ര​ധാ​ര​ണ​വും, നാ​ട​ൻ പാ​ട്ടു​ക​ളും, ഒ​ത്തി​ണ​ങ്ങി​യ പ​ഴ​മ​യു​ടെ നാ​ടി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മം എം​എ​ൽ​എ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ.​അ​നൂ​പ് ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൊ​ന്ന​മ്മ ച​ന്ദ്ര​ൻ ,ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വ​ത്സ​മ്മ മാ​ണി , റി​ട്ട. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​എ.​പി.​അ​പ്പു​ക്കു​ട്ട​ൻ , ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി മാ​ത്യു പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ഖി മോ​ൾ സാം , ​എം.​ജെ. ബി​ബി​ൻ, സി​നു സൂ​സ​ൻ ജേ​ക്ക​ബ്‌ ,വി​ൻ​സി പീ​റ്റ​ർ, മ​നോ​ജ് വാ​ര്യം പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​രാ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ​ഴ​മ​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ന​യി​ക്കു​വാ​ൻ സാ​ധി​ച്ചു.

Related posts

Leave a Comment