ചാലക്കുടി: പനന്പിള്ളി സ്മാരക മന്ദിരം സി.എൻ. ബാലകൃഷ്ണന്റെ സംഘാടക മികവിന്റെ അംഗീകാരം. ചാലക്കുടിയിൽ കോണ്‍ഗ്രസിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പനന്പിള്ളി സ്മാരകമന്ദിരം പ്രവർത്തിക്കുന്ന പനന്പിള്ളി സ്മാരക മന്ദിരം നിർമിച്ചത് സി.എൻ.ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു.
സിഎൻ ഡിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് അന്തരിച്ച മുൻ കേന്ദ്രമന്ത്രി പനന്പിള്ളി ഗോവിന്ദമേനോന്റെ പേരിൽ ബഹുനില മന്ദിരം പണികഴിപ്പിച്ചത്. പനന്പിള്ളി സ്മാരക ട്രസ്റ്റ് രൂപീകരിച്ചാണ് കെട്ടിട നിർമാണം നടത്തിയത്. സൗത്ത് ജംഗ്ഷനിൽ പനന്പിള്ളി ഗോവിന്ദമേനോന്റെ പേരിലായിരുന്ന സ്ഥലത്താണ് കോണ്‍ഗ്രസ് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
കെട്ടിടത്തിന്റെ കാര്യങ്ങളെല്ലാം പനന്പിള്ളി സ്മാരക ട്രസ്റ്റിന്റെ കീഴിലാണ്. സി.എൻ.ബാലകൃഷ്ണനാണ് ട്രസ്റ്റിന്റെ ചെയർമാൻ. കോണ്‍ഗ്രസ് ഓഫീസും പനന്പിള്ളി സ്മാരക ഹാളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവർത്തകർക്ക് വിപുലമായ സൗകര്യമാണ് ലഭിച്ചത്.
ചാലക്കുടിയിലെ കോണ്‍ഗ്രസ് പ്രവർത്തകർ സി.എൻ.ബാലകൃഷ്ണനെയായിരുന്നു നേതാവായി കണ്ടിരുന്നത്. ചാലക്കുടിയിലെ പാർട്ടി കാര്യങ്ങളും രാഷ്ട്രീയപ്രശ് നങ്ങളിലും സിഎന്നിന്റെ അഭിപ്രായമാണ് പ്രാവർത്തികമാക്കിയിരുന്നത്.