തളിപ്പറമ്പ് : മുന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് എതിര്‍ക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്ന് സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.എന്‍. ചന്ദ്രന് .എന്‍.ഇ ബാലറാം സ്മാരക ട്രസ്റ്റ് ലൈബ്രറിക്കു വേണ്ടി പുസ്തക ശേഖരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ട്രസ്റ്റ് ചെയര്മാന് കൂടിയായ സി.എന്‍ ചന്ദ്രന് .
എല്‍ഡിഎഫിന്റെ പ്രധാന അജണ്ടയാണ് മുന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുകയെന്നത്. അതു നടപ്പിലാക്കാനാകുമെന്നതില് യാതൊരു ആശങ്കയുമില്ല. ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകും. കുറ്റക്കാര്‍ക്കെതിരേ അനുകൂല നിലപാടെടുക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും. ചന്ദ്രന് പറഞ്ഞു.
സിപിഐ മുന്‍ സംസ്ഥാന കണ്ട്രോള് കമ്മിറ്റി അംഗവും എഐടിയുസി നേതാവുമായിരുന്ന പരേതനായ സി. കൃഷ്ണന്റെ വസതിയില്‍ നടന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സി. കൃഷ്ണന്റെ പത്നി പി.ഭാരതി മുന്നൂറോളം പുസ്തകങ്ങള്‍ സി.എന്‍ ചന്ദ്രന് കൈമാറി. സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍, സി.പി ഷൈജന്‍, വി.വി കണ്ണന്, പി.കെ മുജീബ്റഹ്മാന്‍, താവം ബാലകൃഷ്ണന്, എ.ആര്.സി നായര്‍, കെ. ചന്ദ്രകാന്ത് എന്നിവര്‍ സംബന്ധിച്ചു.