കോ-​ലീ-​ബി​ സ​ഖ്യം പ​റ​ഞ്ഞു തു​ട​ങ്ങി​യി​ട്ട് 30 വ​ർ​ഷം ! സം​ഭ​വം നാ​യ​നാ​രു​ടെ കാ​ല​ത്ത്; ര​ഹ​സ്യം പു​റ​ത്താ​ക്കി​യ​ത് ലീ​ഗ് നേ​താ​ക്ക​ൾ; ഇ​പ്പോ​ഴും ക​ത്തു​ന്നു

സ്വ​ന്തം​ലേ​ഖ​ക​ൻ

തൃ​ശൂ​ർ: മു​പ്പ​ത് വ​ർ​ഷം മു​ന്പ് മ​ല​യാ​ളി​ക​ൾ കേ​ട്ടു തു​ട​ങ്ങി​യ കോ-​ലീ-​ബി സ​ഖ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച ഇ​നി​യും നി​ല​യ്ക്കു​ന്നി​ല്ല.

വ​ർ​ഷ​ങ്ങ​ൾ പ​ല​തു പി​ന്നി​ട്ടി​ട്ടും ഈ ​സ​ഖ്യ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​വാ​ദ​ങ്ങ​ളും കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്ക​യാ​ണ്.

ഈ ​വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് ത​ല​യൂ​രാ​നും മ​റ​ക്കാ​നും കോ​ണ്‍​ഗ്ര​സും ലീ​ഗും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്പോ​ൾ വി​ഷ​യം സ​ജീ​വ​മാ​ക്കി നി​ർ​ത്താ​നു​ള്ള ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ബു​ദ്ധി​യാ​ണ് മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും തു​ട​രു​ന്ന​ത്.

എ​ന്താ​ണ് കോ-​ലീ-​ബി

1991ലാ​ണ് കോ-​ലീ-​ബി സ​ഖ്യം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​കൂ​ട്ടു​കെ​ട്ടി​നെ സം​ബ​ന്ധി​ച്ച് പു​റ​ത്ത​റി​യു​ന്ന​ത്. കോ​ണ്‍​ഗ്ര​സും മു​സ്ലീം ലീ​ഗും ബി​ജെ​പി​യും ത​മ്മി​ലു​ണ്ടാ​ക്കി​യെ​ന്നു പ​റ​യു​ന്ന ക​രാ​റി​നെ​യാ​ണ് സി​പി​എം പ​ര​മാ​വ​ധി പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.

വ​ട​ക​ര, ബേ​പ്പൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മൂ​ന്നു ക​ക്ഷി​ക​ളും സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​താ​യി ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​ത്.

എ​ന്നാ​ൽ അ​ന്നൊ​ക്കെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ നേ​താ​ക്ക​ൾ പ​ല​ത​രം വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ഷ​യം വീ​ണ്ടും വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

സം​ഭ​വം നാ​യ​നാ​രു​ടെ കാ​ല​ത്ത്

ഇ.​കെ നാ​യ​നാ​ർ മ​ന്ത്രി​സ​ഭ പി​രി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് കോ-​ലീ-​ബി സ​ഖ്യ വി​വാ​ദം ഉ​യ​ർ​ന്ന​ത്.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു വ​ർ​ഷം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​ൻ ഇ.​കെ. നാ​യ​നാ​ർ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ച​ത്.

തൊ​ട്ടു​മു​ന്പ് ന​ട​ന്ന ജി​ല്ലാ കൗ​ണ്‍​സി​ൽ തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ വ​ന്പി​ച്ച മു​ന്നേ​റ്റ​മാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് ധൈ​ര്യം ന​ൽ​കി​യ​ത്.

മു​സ്ലിം ലീ​ഗ് യു​ഡി​എ​ഫ് ഭി​ന്ന​ത അ​ട​ക്ക​മു​ള്ള അ​നു​കൂ​ല ഘ​ട​ക​ങ്ങ​ൾ വേ​റെ​യു​മു​ണ്ടാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ൽ എ​തി​ർ ക​ക്ഷി​ക​ൾ സ്വീ​ക​രി​ച്ച പ​രി​ഹാ​ര മാ​ർ​ഗ​മാ​യി​രു​ന്നു ഈ ​സ​ഖ്യം.

കെ. ​ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ ന​ട​ന്ന​തെ​ന്നും മു​സ്ലിം ലീ​ഗ് നേ​തൃ​ത്വം പ​ല​വ​ട്ടം ബി​ജെ​പി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും പി​ൽ​ക്കാ​ല​ത്ത് കെ.​ജി മാ​രാ​രു​ടെ ജീ​വ​ച​രി​ത്ര​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യി. ഇ​തോ​ടെ​യാ​ണ് വി​വാ​ദം വീ​ണ്ടും ക​ത്താ​ൻ തു​ട​ങ്ങി​യ​ത്.

ല​ക്ഷ്യം അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ അ​ക്കൗ​ണ്ട് തു​റ​ക്കു​ക​യാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ല​ക്ഷ്യം. ഇ​ട​തു​പ​ക്ഷ​ത്തി​ന് മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തെ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ല​ക്ഷ്യം.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ബേ​പ്പൂ​ർ, വ​ട​ക​ര മ​ണ്ഡ​ങ്ങ​ളി​ൽ പൊ​തു​സ്വ​ത​ന്ത്ര​രെ മ​ൽ​സ​രി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ആ ​തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സി​നും ലീ​ഗി​നും ബി​ജെ​പി​ക്കും സ​മ്മ​ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ജ​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു ത​ന്ത്രം.

അ​ങ്ങ​നെ അ​ഡ്വ. ര​ത്ന സിം​ഗ് വ​ട​ക​ര​യി​ലും ഡോ. ​കെ. മാ​ധ​വ​ൻ​കു​ട്ടി ബേ​പ്പൂ​രി​ലും മ​ൽ​സ​രി​ച്ചു.

കേ​ര​ള​ത്തി​ലാ​കെ യു​ഡി​എ​ഫി​നെ ബി​ജെ​പി പി​ന്തു​ണ​യ്ക്കു​ക, പ​ക​ര​മാ​യി മ​ഞ്ചേ​ശ്വ​രം നി​യ​മ സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി നേ​താ​വ് കെ.​ജി മാ​രാ​ർ​ക്കെ​തി​രെ യു​ഡി​എ​ഫ് ദു​ർ​ബ​ല​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ക​യും വോ​ട്ടു മ​റി​ച്ചു​ന​ൽ​കി അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ക്കു​ക​യും ചെ​യ്യു​ക. ഇ​താ​യി​രു​ന്നു ആ ​ര​ഹ​സ്യ ധാ​ര​ണ.

ധാ​ര​ണ​യി​ലെ പ​ര​സ്യ​മാ​യ ഈ ​നി​ല​പാ​ടി​ന് പു​റ​മെ മ​ഞ്ചേ​ശ്വ​ര​ത്ത് കെ.​ജി മാ​രാ​ർ, തി​രു​വ​ന​ന്ത​പു​രം ഈ​സ്റ്റി​ൽ കെ. ​രാ​മ​ൻ പി​ള്ള, തി​രു​വ​ന​ന്ത​പു​രം ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഒ. ​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ​ക്ക് ഐ​ക്യ​മു​ന്ന​ണി പി​ന്തു​ണ ന​ൽ​കാ​ൻ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

കെ.​ജി മാ​രാ​ർ​ക്ക് ജ​യി​ക്കാ​നാ​വ​ശ്യ​മാ​യ വോ​ട്ട് കോ​ണ്‍​ഗ്ര​സ്‌​സും ലീ​ഗും ന​ൽ​കു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി. അ​തി​നാ​യി ഓ​രോ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും അ​റി​യി​ച്ചു.

ര​ഹ​സ്യം പു​റ​ത്താ​ക്കി​യ​ത് ലീ​ഗ് നേ​താ​ക്ക​ൾ

മു​സ്ലിം ലീ​ഗി​ലെ ചി​ല നേ​താ​ക്ക​ളാ​ണ് ഈ ​ര​ഹ​സ്യ​ധാ​ര​ണ​യെ​ക്കു​റി​ച്ച് ആ​ദ്യം പു​റ​ത്തു​പ​റ​ഞ്ഞ​ത്. അ​തി​നു പി​ന്നാ​ലെ, സി​പി​എം ഈ ​ധാ​ര​ണ​യ്ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി. അ​തോ​ടെ കോ-​ലീ-​ബി സ​ഖ്യം എ​ന്ന ആ​രോ​പ​ണം ക​ത്തി​പ്പി​ടി​ച്ചു.

ഫ​ലം വ​ന്ന​പ്പോ​ൾ വ​ട​ക​ര​യി​ലും ബേ​പ്പൂ​രി​ലും കോ-​ലീ-​ബി സ്ഥാ​നാ​ർ​ഥി​ക​ൾ പൊ​ട്ടി. മ​ഞ്ചേ​ശ്വ​ര​ത്തും ത​ന്ത്രം പാ​ളി. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും ഫ​ലം ക​ണ്ടി​ല്ല.

എ​ങ്കി​ലും, നി​യ​മ​സ​ഭ​യി​ൽ യു​ഡി​എ​ഫ് വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി. മു​സ്ലിം ലീ​ഗ് വീ​ണ്ടും യു​ഡി​എ​ഫു​മാ​യി അ​ടു​ത്തു. അ​തി​നു പി​ന്നാ​ലെ, ശ്രീ​പെ​രു​ന്പ​ത്തൂ​രി​ൽ​വെ​ച്ച് രാ​ജീ​വ് ഗാ​ന്ധി വ​ധി​ക്ക​പ്പെ​ട്ടു. ഇ​ത് കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യ സ​ഹ​താ​പ ത​രം​ഗം സൃ​ഷ്ടി​ച്ചു.

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ മോ​ഹ​വും പൊ​ലി​ഞ്ഞു. പ​ക്ഷേ അ​ന്ന​ത്തെ ആ​രോ​പ​ണം ഇ​നി​യും കെ​ട്ട​ട​ങ്ങു​ന്നി​ല്ല.

Related posts

Leave a Comment