തിരുവനന്തപുരത്തെ ഒരു പ്രമുഖ സഹകരണബാങ്കില്‍ കേരളാ മന്ത്രിസഭയിലെ ഒരംഗത്തിന് കോടികളുടെ കള്ളപ്പണമെന്ന് സൂചന. സംഭവം ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന ആരാണാ മന്ത്രിയെന്ന ചോദ്യം മുറുകുകയാണ്. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും നടത്തിയ മിന്നല്‍പരിശോധനയിലാണ് കോടികളുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ എട്ടാം തീയതി രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി നോട്ടു നിരോധനം പ്രഖ്യാപിച്ചത്. ജില്ലയില്‍ സായാഹ്നശാഖയുള്ള ബാങ്കുകളില്‍ അന്നുരാത്രി വന്‍തോതിലുള്ള നിക്ഷേപം നടന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇടപാടുകള്‍ പരിശോധിച്ചത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് മന്ത്രിയുടെയും അനുയായികളുടെയും അക്കൗണ്ടുകള്‍ പരിശോധിക്കുകയായിരുന്നു. സ്വന്തം പേരിലും ബിനാമിപ്പേരിലുമായി കണക്കാക്കാന്‍ കഴിയാത്തത്ര നിക്ഷേപം മന്ത്രിയ്ക്കുണ്ടെന്നാണ് വിവരം. ഞെട്ടിപ്പിക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ള നൂറോളം അക്കൗണ്ടുകളില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് ഈ മന്ത്രിയെന്നും വിവരങ്ങളുണ്ട്. സഹകരണബാങ്കുകളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണമെന്നു പറഞ്ഞ് എല്‍ഡിഎഫ് നടത്തിയ സമരങ്ങളുടെ മുന്‍പന്തിയിലും ഈ നേതാവുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.