തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പയെടുത്തവർക്ക് കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മോറട്ടോറിയം പ്രഖ്യാപിച്ചു.
2020 ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവു നടത്തിവന്ന വായ്പക്കാർക്കാണ് തിരിച്ചടവിനു മോറട്ടോറിയം അനുവദിക്കുന്നത്. എന്നാൽ ദീർഘകാലമായി തിരിച്ചടവ് നടത്താതിരിക്കുന്ന വായ്പക്കാർക്ക് ആനുകൂല്യം ലഭിക്കുകയില്ല.
ഇതോടൊപ്പം അഞ്ച് സെന്റിൽ താഴെ ഭൂമിയിലുള്ള കിടപ്പാടം ജപ്തി ചെയ്യരുതെന്ന സംസ്ഥാന സർക്കാരിന്റെ മുൻ നിർദേശവും പാലിക്കണമെന്ന് സഹകരണ ബാങ്കുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.