മതിലകം: കർഷക സംരക്ഷണമെന്ന വ്യാജേന പല മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും സഹകരണ പ്രസ്ഥാനങ്ങൾക്ക് ജനക്ഷേമ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ അഭിപ്രായപ്പെട്ടു.
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കർഷക സംരക്ഷകരുടെ കപട വേഷമണിഞ്ഞാണ് പല മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. മത്സ്യ ബന്ധന മേഖലകളിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ ഇത്തരം മൈക്രോ ഫിനാൻസ് സ്ഥാപനങ്ങ ൾ പ്രവർത്തിക്കുന്നുണ്ട്.
ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ പുന്നക്കബസാർ ബ്രാഞ്ചിന്റെ പുതിയ കെട്ടിട ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.പ്രവർത്തന മികവ് കൊണ്ട് കേരളത്തിലെ മികച്ച സർവീസ് സഹകരണ ബാങ്കുകളിൽ ഒന്നാമതെത്താൻ പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന് സാധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നസെന്റ് എംപി യോഗത്തിൽ മുഖ്യ അതിഥിയായി.
കയ്പമംഗലം മണ്ഡലം എംഎൽഎ ഇ.ടി.ടൈസണ് മാസ്റ്റർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് ടി.ബി.ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. വി.ആർ.സുനിൽകുമാർ എം എൽ എ ആദ്യ നിക്ഷേപം സ്വീകരിച്ചു. ബാങ്ക് സ്പോണ്സർ ചെയ്ത കഴുവിലങ്ങു എൽ പി സ്കൂൾ സ്മാർട്ട് ക്ലാസ് റൂം താക്കോൽദാനം പ്രഫ.കെ.യു.അരുണൻ എംഎൽഎ നിർവഹിച്ചു.നൂറു ശതമാനം എസ്എസ്എൽസി വിജയം നേടിയ വിദ്യാലയങ്ങൾക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അനുമോദിച്ചു.
സ്ട്രോങ്ങ് റൂം, സേഫ് ഡെപ്പോസിറ്റ് ലോക്കൽ എന്നിവയുടെ ഉദ്ഘാടനം സഹകരണ സംഘം ജോയ്ന്റ് റെജിസ്ട്രർ(ജനറൽ ) ടി.കെ.സതീഷ് കുമാർ നിർവഹിച്ചു. നൈപുണ്യ വികസന പദ്ധതികളുടെ പ്രഖ്യാപനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദാലിയും വൈവിധ്യവത്ക്കരണ പദ്ധതികളുടെ വിശദീകരണം ബാങ്ക് ടെക്നിക്കൽ ഡയറക്ടർ ആർ.എ.മുരുകേശനും നിർവഹിച്ചു . ഓണ്ലൈൻ നഴ്സറി, കാർഷിക ലൈബ്രെറി എന്നിവ മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ് തു.
ബാങ്ക് പ്രസിഡന്റ് സി.കെ.ഗോപിനാഥൻ, വൈസ് പ്രസിഡന്റ് കെ.കെ.സജീവൻ, ജനപ്രതിനിധികളായ നൗഷാദ് കൈതവളപ്പിൽ, ബി.ജി.വിഷ്ണു, ഇ.കെ.മല്ലിക, സുവർണ്ണ ജയശങ്കർ, എം.എ.വിജയൻ, ലൈന അനിൽ,പൂവ്വത്തും കടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ.രമേശ് ബാബു, പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.സത്യനാഥൻ മാസ്റ്റർ, വാർഡ് മെന്പർ മുഹമ്മദ് പഴുവത്തു പറന്പിൽ, സി ഡി എസ് ചെയർപേഴ്സണ് ഷീജ ഉണ്ണികൃഷ്ണൻ, കൊടുങ്ങല്ലൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) പി.എൻ.നന്ദകുമാർ, വിവിധ രാഷ്ട്രീയ കക്ഷി ഭാരവാഹികളായ പി.കെ.ചന്ദ്രശേഖരൻ, പി.വി.മോഹനൻ, ഓ.എ.ജെൻഡ്രിൻ, കെ.കെ.ജോഷികുമാർ,ഹാഷിംക്കോയ തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു .