കോട്ടയം: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി ഓണ്‍ലൈൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നു പരാതി.
സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്പോൾ ക്ലോസ്ഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. ചിലർക്ക് ജൂലൈ 15 വരെ ബുക്ഡ് എന്ന സന്ദേശം ലഭിക്കുന്നു. ഇന്നലെ മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
രണ്ടാം ഡോസ് സ്വീകരിക്കാൻ വേണ്ടി നിരവധി പേരാണ് രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത്. കോവിഷീൽഡും കോവാക്സിനും രണ്ടാം കുത്തിവയ്പ്പ് നിശ്ചിത തീയതിക്കുള്ളിൽ എടുക്കേണ്ടതുണ്ട്.
എന്നാൽ ഇതിനുള്ള രജിസ്ട്രേഷൻ നടത്താൻ സാധിക്കാതെ വന്നതോടെ പരക്കെ ആശങ്കയായി.നിലവിലെ പരിമിതി പരിശോധിച്ചു ഉടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കോവിൻ സൈറ്റിലേക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://selfregistration.cowin.gov.in/