പയ്യന്നൂർ: കുളിമുറിയിൽ വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
പയ്യന്നൂർ കോളോത്ത് വെയർ ഹൗസിന് സമീപത്തെ ഡിസൈർ വില്ലയിൽ ഷുഹൈബ് – ഫാത്തിമ ദമ്പതികളുടെ മകൻ അയാൻ മുഹമ്മദാണ് മരിച്ചത്.
ഈ മാസം 21 ന് ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. വീട്ടുകാർ ടിവി കാണുന്നതിനിടയിൽ മുട്ടിലിഴഞ്ഞു പോയ കുട്ടിയെ കാണാതെ വന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലുണ്ടായിരുന്ന ബക്കറ്റിലെ വെള്ളത്തിൽ കുട്ടി തലകീഴായി വീണു കിടക്കുന്നത് കണ്ടത്.
ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിലും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലുമെത്തിച്ച കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അത്യാസന്ന നിലയിലായിരുന്ന കുട്ടി ചികിത്സക്കിടയിൽ ഇന്നലെ വൈകുന്നരത്തോടെ മരിക്കുകയായിരുന്നു.ലൗന മെഹറിൻ, റെയ്ഹാൻ എന്നിവർ സഹോദരങ്ങളാണ്.