മ​രി​ക്കു​ന്ന​തി​ന് മു​മ്പെ​ങ്കി​ലും എ​ന്നെ ഒ​ന്ന് വി​ളി​ച്ചു കൂ​ടെ…! ത​ല​ശേ​രി​യി​ൽ യു​വ​തി​യു​ടെ മ​ര​ണം; യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ത്തി; വരികള്‍ ഇങ്ങനെ…

ത​ല​ശേ​രി: “മ​രി​ക്കു​ന്ന​തി​ന് മു​മ്പെ​ങ്കി​ലും എ​ന്നെ ഒ​ന്ന് വി​ളി​ച്ചു കൂ​ടെ…. വീ​ട്ടു​കാ​രു​ടെ വാ​ക്ക് കേ​ട്ട് ഇ​ങ്ങ​നെ ഒ​ന്നും ചെ​യ്യ​രു​ത്…’ ഭ​ർ​തൃ​മ​തി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് മു​മ്പ് പ്രി​യ​ത​മ​നെ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലെ വ​രി​ക​ളാ​ണി​ത്.

കോ​ടി​യേ​രി പ​പ്പ​ന്‍റെ പീ​ടി​ക​ക്ക​ടു​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന നി​ട്ടൂ​ർ കു​ന്നു​മ്മ​ൽ അ​ഷ​റ​ഫി​ന്‍റെ മ​ക​ൾ ഫി​ദ എ​ഴു​തി​യ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ലാ​ണ് ത​ന്‍റെ സ​ങ്ക​ട​ങ്ങ​ൾ പ​ങ്ക് വെ​ച്ച​ത്. “ആ​ർ​ക്കും എ​ന്നെ ഇ​ഷ്ട​മ​ല്ല. ജീ​വി​തം മ​ടു​ത്തു. ഞാ​ൻ മ​രി​ച്ചു ക​ഴി​ഞ്ഞാ​ൽ എ​ന്നെ മ​ന​സി​ലാ​കും.

ഷെ​ഹീ… ഇ​നി ഒ​രാ​ളേ​യും പ​റ്റി​ക്ക​രു​ത്’ തു​ട​ങ്ങി​യ വ​രി​ക​ളാ​ണ് ക​ത്തി​ലു​ള്ള​ത്. ഇ​ന്ന​ലെ​യാ​ണ് ഫി​ദ​യെ കി​ട​പ്പു മു​റി​യി​ലെ ജ​ന​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഫി​ദ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഫി​ദ​യു​ടെ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ക​ബ​റ​ട​ക്കും. നാ​സി​നി​യാ​ണ് ഫി​ദ​യു​ടെ മാ​താ​വ്. ഭ​ർ​ത്താ​വ് :ഷ​ഹീ​ർ, സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ഫ, ഷി​റാ​ൽ, ഷ​ബ്നം.

Related posts