പഴയങ്ങാടി: പ്രവാസിയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പുതിയങ്ങാടിയിലെ ലായിൻ മുഹമ്മദ് കുഞ്ഞിനെ (57) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വഴിമുട്ടിയതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച്ച ബസ്സ്റ്റാൻഡിന് സമീപമുള്ള സ്വന്തം ബ്യൂട്ടി പാർലറിന് സമീപമാണ് മൃതദേഹം കണ്ടത്.
സംഭവത്തിൽ ദുരുഹത ഉണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞതിനെ തുടർന്ന് ഫോറൻസിക്ക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയതിനു ശേഷമാണ് മുതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മുട്ടം കക്കാട്ടപ്പുറം പള്ളികബർസ്ഥാനിൽ കബറടക്കിയത്.
മൃതദേഹത്തിന് സമീപമുള്ള നാല് പേജുള്ള ആത്മഹത്യ കുറിപ്പും സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള നോട്ട് ബുക്ക്, മൊബൈൽ ഫോൺ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ദുരൂഹത ഉളവാക്കുന്ന ആത്മഹത്യ കുറിപ്പിനെക്കുറിച്ച് ഇതുവരെ അന്വേഷണ സംഘം ബന്ധുക്കൾക്കോ മറ്റ് ഉത്തരവാദിത്വ പെട്ടവർക്കോ വിവരം നൽകാത്തതാണ് മരണത്തിൽ ദുരുഹതയേറുന്നത്.