തലശേരി: പാചകതൊഴിലാളിയായ അറുപതുകാരിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളി. തലശേരി മെയിന്‍ റോഡ് മട്ടാമ്പ്രം ചക്കരക്കാരന്റവിട മാക്കോത്താന് വീട്ടില്‍ തിലകന്റെ ഭാര്യ നിര്‍മലയാണ് കൊല്ലപ്പെട്ടത്.
നിര്‍മലയുടെ ഏഴ് പവന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകനായ വടകര സ്വദേശിയും അഴിയൂര്‍ കോറോത്ത് റോഡില്‍ വാടക വീട്ടില്‍ താമസക്കാരനുമായ അമ്പത്തിയെട്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
നിര്‍മലയുടെ മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ അഴിയൂര്‍ കോറോത്ത് റോഡിലെ വാടകവീടിന്റെ പിന്‍ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്ന് തലശേരി സിഐ സനില്‍കുമാര്‍, എസ്ഐ വിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെടുത്തു.
ഞായറാഴ്ച രാവിലെ ബിരിയാണി വയ്ക്കുന്ന ജോലിക്കായി വീട്ടില്‍ നിന്ന് പോയ നിര്‍മലയെ കാണാതാവുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്.