നാദാപുരം: കോവിഡിനെ പ്രതിരോധിക്കുമെന്ന് പറഞ്ഞ് മള്‍ട്ടി മാര്‍ക്കറ്റിംഗ് പ്രോഡക്ട് നല്കി പ്രായമായ വീട്ടമ്മയെ കബളിപ്പിച്ചു.നാദാപുരം മേഖലയിലാണ് സംഭവം.
രണ്ട് ദിവസം മുമ്പാണ് കല്ലാച്ചി വിഷ്ണുമംഗലം സ്വദേശിയായ യുവാവ് പാറക്കടവ് മുടവന്തേരിയില്‍ പ്രതിരോധ ശേഷി വര്‍ധിക്കുമെന്നും കോവിഡിനെ പ്രതിരോധിക്കുമെന്നും പറഞ്ഞ് പ്രായമായ വീട്ടമ്മയെ കബളിപ്പിച്ചത്.
സംഭവമറിഞ്ഞ് പ്രദേശത്തെ യുവാക്കള്‍ വില്പന നടത്തിയ യുവാവിനെ ഫോണില്‍ വിളിക്കുകയും കുറച്ച് കൂടി ബോട്ടില്‍ മരുന്ന് ആവശ്യമെണ്ടെന്ന് പറയുകയുമായിരുന്നു.
ഇതേതുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ യുവാവ് മരുന്നുമായി മുടവന്തേരിയിലെ വീട്ടിലെത്തുകയുമായിരുന്നു. നാട്ടുകാർ നാദാപുരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
നാദാപുരം കണ്ട്രോൾ റൂം പോലീസെത്തി യുവാവിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.വീട്ടമ്മക്ക് പരാതിയില്ലാത്തതിനെ തുടര്‍ന്ന് പോലീസ് യുവാവിനെ താക്കീത് നല്കി വിട്ടയച്ചു.
യുവാവിനൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും ചോദ്യം ചെയ്ത് താക്കീത് നല്കി വിട്ടയക്കുകയുണ്ടായി.
ഒരു ബോട്ടില്‍ മരുന്നിന് 1,300-ല്‍ പരം രൂപയ്കാണ് യുവാവ് വീട്ടമ്മയ്ക് നല്‍കിയത്.ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന പോലീസ് അറിയിച്ചു.