തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാകുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.
വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ആരോഗ്യവിദഗ്ധരും ഇന്ന് രാവിലെ കൂടുന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും.
രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ മാസ് കോവിഡ് പരിശോധന നടത്താനും ഉദ്ദേശമുണ്ട്.
വെള്ളി, ശനി ദിവസങ്ങളിലായി കൂട്ടപ്പരിശോധന നടത്താനാണ് നീക്കം. ഇന്നത്തെ യോഗത്തിൽ ഇക്കാര്യവും ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്ക് പരിശോധന നടത്തും. പൊതു ഇടങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.
തിരുവനന്തപുരത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.