പാദരക്ഷകളിൽ വൻ പരീക്ഷണം നടക്കുന്ന കാലമാണിത്. യുവാക്കളെയും വ്യത്യസ്തത തേടുന്നവരെയും തങ്ങളിലേക്ക് ആകർഷിക്കാൻ കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് വിപണിയിൽ നടക്കുന്നത്.
ഇപ്പോൾ വ്യത്യസ്തമായ ഷൂ ധരിച്ചെത്തിയ യുവതിയാണ് സോഷ്യൽ മീഡിയയിൽ താരം. ഷൂ അത്ര നിസാരമല്ല. കണ്ടാൽ ആരും പേടിച്ചുപോകും.
ഒറ്റനോട്ടത്തിൽ ഷൂ കണ്ടാൽ പത്തിവിരിച്ചുനിൽക്കുന്ന രണ്ട് മൂർഖൻ പാമ്പുകളാണെന്നേ തോന്നൂ. ഷൂവിന്റെ മുൻഭാഗത്തു പത്തിവരിച്ചുനിൽക്കുകയാണ് മൂർഖൻ.
ഷൂവിന്റെ ബാക്കി ഭാഗങ്ങളെല്ലാം പാമ്പി ന്റെ തൊലിപോലെയുള്ള വസ്തുക്കൾ കൊണ്ടു നിർമിച്ചിരിക്കുന്നു. വളരെ കൃത്യതയോടെയാണ് ഷൂവിന്റെ നിർമാണം. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോ വന്നതോടെ യുവതിയും കോബ്രാ ഗംബൂട്ടും വമ്പൻ ഹിറ്റായി.