കോഴിക്കൂട്ടിൽ കയറി മുട്ട വിഴുങ്ങിയ മൂർഖൻ പാന്പ്, മുട്ട ഛർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നു. വയനാട്ടിലാണ് സംഭവം.
വിഴുങ്ങിയ എട്ട് മുട്ടകളിൽ ഒന്നിനു പിന്നാലെ ഒന്നായി ഏഴ് മുട്ടകളാണ് ഈ മൂർഖൻ പാന്പ് ഛർദ്ദിച്ചത്. പാന്പിനെ പിടിക്കുന്നതിൽ വിദഗ്ദനായ വി.പി. സുജിത്ത് എന്നയാളാണ് ഈ മൂർഖൻ പാന്പിനെ പിടികൂടിയത്.
കോഴിക്കൂട്ടിൽ കയറിയതിനു ശേഷം ഒരു കോഴിയെ കൊന്നുകഴിഞ്ഞാണ് പാന്പ് എട്ടു മുട്ടകളും വിഴുങ്ങിയത്. സുജിത്ത് എത്തി പാന്പിനെ പിടികൂടി കഴിഞ്ഞപ്പോൾ മുട്ടകൾ ഛർദ്ദിച്ച് സ്ഥലത്തു നിന്നും രക്ഷപെടുവാൻ ആണ് ഈ പാന്പ് ശ്രമിച്ചത്.
തുടർന്ന് പിടികൂടിയ പാന്പിനെ കാട്ടിൽ കൊണ്ടുപോയി തുറന്നു വിടുകയും ചെയ്തു. വയനാട്- കർണാടക അതിർത്തിയിലെ ബെഗൂർ വനത്തിൽ വനം-വന്യജീവി വകുപ്പ് സംരക്ഷണ ഉദ്യോഗസ്ഥനാണ് സുജിത്ത്.