മഴക്കാലമായതിനാൽ ഇഴജന്തുക്കൾ മനുഷ്യവാസസ്ഥലത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉരഗങ്ങളാണ് പാമ്പുകൾ.
മഴയുള്ളപ്പോൾ അവയുടെ വാസസ്ഥലങ്ങളിൽ വെള്ളം നിറയുന്നതിനാൽ പാമ്പുകൾ കരയിലേക്ക് ഇഴഞ്ഞു നീങ്ങുകയും അവരുടെ താമസത്തിനായി സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി എന്നുമാത്രമല്ല ഇത് ഭീതി പടർത്തുകയും ചെയ്തു.
വിഷപ്പാമ്പ് ഷൂസിനുള്ളിൽ ഒളിച്ചിരുന്നതും ഷൂസ് ചലിപ്പിച്ചയുടൻ പുറത്തേക്ക് വരുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം വൻ അപകടം സംഭവിക്കുമായിരുന്നു.
ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത് നീരജ് പ്രജാപത് (@sarpmitra_neerajprajapat) എന്ന രാജസ്ഥാൻ നിവാസിയായ ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരനാണ്. ഷൂസിൽ കയറിയ മൂർഖൻ പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായതോടെ നിരവധിയാളുകൾ പ്രതികരണവുമായി എത്തി. ഇത് തനിക്ക് പുതിയ ഭയമായി മാറിയെന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. ഇനി ചെരിപ്പ് മാത്രമേ ധരിക്കൂ എന്നും മറ്റൊരാൾ കൂട്ടിച്ചേർത്തു. പലരും കമൻ്റ് സെക്ഷനിൽ ഞെട്ടുന്ന ഇമോജികളും ചേർത്തിട്ടുണ്ട്.
മഴക്കാലത്ത് വീടിനുള്ളിലെ ചെരിപ്പുകൾ, ഹെൽമെറ്റുകൾ, ഉപയോഗിക്കാത്ത വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ വീടിന്റെ വിവിധ കോണുകളിൽ പാമ്പുകൾ ഒളിച്ചിരിക്കാനുള്ള സാധ്യതയേറെയാണെന്നും വീഡിയോ ഓർമപ്പെടുത്തിയിരിക്കുകയാണ്.