പാമ്പിനെ പേടി ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഹെൽമറ്റിനുള്ളിലും ഷൂസിനകത്തുമായി പാമ്പ് ഒളിച്ചിരിക്കുന്ന നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ ഇടയ്ക്കിടെ വൈറലാവാറുണ്ട്.
എന്നാൽ ക്ലോസറ്റിൽ നിന്നും ഒരു മൂർഖൻ പാമ്പ് ഇറങ്ങി വരുന്ന വീഡിയയോണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഭീതി സൃഷ്ടിച്ചിരിക്കുന്നത്.
ഇൻഡോറിലാണ് സംഭവം. രാജേഷ് ജാട്ട് എന്ന പാമ്പുപിടുത്തക്കാരനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശുചിമുറിയിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ രാജേഷിനെ വിളിക്കുകയായരുന്നു.
ശുചിമുറിയ്ക്കുള്ളിൽ രാജേഷ് എത്തി പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടില്ല. പിന്നാലെ ക്ലോസറ്റിന് ഉള്ളിലേക്ക് നോക്കിയപ്പോഴാണ് മൂർഖൻ പാമ്പിനെ രാജേഷ് കാണുന്നത്.
തുടർന്ന് ക്ലോസറ്റിലേക്ക് ഒരു പൈപ്പിലൂടെ വെള്ളം ഒഴിച്ചാണ് രാജേഷ് പാമ്പിനെ പുറത്തെത്തിച്ചത്. പൊങ്ങി വന്ന പാമ്പ് ക്ലോസറ്റിൽ നിന്ന് തറയിലേക്ക് ചാടുന്നതിന് മുൻപേ രാജേഷ് വാലിൽ പിടിച്ചു.
നിരവധിപേരാണ് വൈറൽ വീഡിയോയ്ക്ക് കമന്റുമായെത്തിയത്. രാജേഷിന്റെ ധൈര്യത്തെ അഭിനന്ദിച്ചാണ് മിക്കവരും കമന്റിട്ടിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക