മട്ടന്നൂർ: അടുക്കളയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. ചാലോട് പൂവത്തൂരിലെ തുമ്പത്തു വാസുവിന്റെ വീടിന്റെ കിച്ചണ്‍ കബോഡിനകത്തു നിന്നുമാണ് രണ്ടുമീറ്ററോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാത്രി വീടിന്റെ അടുക്കളയിൽ പാമ്പിനെ കണ്ടതിനെ തുടർന്നു പ്രസാദ് ഫാൻസ് റെസ്ക്യൂ വിംഗ് ഹെഡും റാപിഡ് റെസ്പോൻഡ്സ് ടീം റെസ്ക്യൂ സ്റ്റാഫുമായ നിധീഷ് ചാലോടിനെ വിവരമറിയിക്കുകയായിരുന്നു.
നിധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.പിടികൂടിയ പാമ്പിനെ വനത്തിൽ വിട്ടു. ചൂട് കാലമായതിനാൽ പാമ്പ് ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നത് വ്യാപകമായിരിക്കുകയാണ്.