പാമ്പുകള്‍ പ്രതികാരം ചെയ്യുമോ ? പണ്ടു മുതല്‍തന്നെയുള്ള ഒരു ചോദ്യമാണ്. പ്രതികാരം ചെയ്യുമെന്ന് ചിലര്‍ പറയുമ്പോള്‍ അത് അന്ധവിശ്വാമെന്ന് മറ്റു ചിലര്‍ പറയുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നടന്ന സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു യുവാവ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ അബദ്ധത്തിലാണ് ഒരു മൂര്‍ഖന്‍ പാമ്പിന്റെ വാലില്‍ക്കൂടി വാഹനത്തിന്റെ ചക്രങ്ങള്‍ കയറ്റി ഇറക്കിയത്.
എന്നാല്‍ അത് ഒരു പൊല്ലാപ്പാകുമെന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് അറിഞ്ഞിരുന്നില്ല. തന്റെ ശരീരത്തില്‍ കൂടി ബൈക്ക് കയറ്റിയവനെ വെറുതെ വിടാന്‍ ആ പാമ്പും ഒരുക്കമായിരുന്നില്ല. അപൂര്‍വ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ജലന്‍ ജില്ല സാക്ഷ്യം വഹിച്ചത്. ഗുഡ്ഡു ചൗധരി എന്ന യുവാവാണ് മൂര്‍ഖന്റെ വാലില്‍ക്കൂടി ബൈക്ക് കയറ്റി വിട്ടത്. എന്നാല്‍ ഗുഡ്ഡുവിനോടു ക്ഷമിക്കാന്‍ മൂര്‍ഖന്‍ ഒരുക്കമല്ലായിരുന്നു. ഗുഡ്ഡുവിന്റെ ബൈക്കിനു പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്ററോളമാണ്. പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ട ഗുഡ്ഡു ഒടുവില്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.
ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണു കിടക്കുന്ന ബൈക്കില്‍ കയറി ഇരിപ്പുറപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ തടിച്ചുകൂടിയെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു മണിക്കൂറോളം പാമ്പ് പത്തിവിരിച്ച് അതില്‍ തന്നെയിരുന്നു. ബൈക്കിന്റെ സമീപത്തേക്കെത്തിയവരെ ചീറ്റിയോടിച്ചു. ഒരു മണിക്കൂറ് കഴിഞ്ഞിട്ടും ബൈക്കില്‍ നിന്നും മാറാതിരുന്ന പാമ്പിനെ അവിടെയുണ്ടായിരുന്ന ആളുകള്‍ കല്ലുപെറുക്കി എറിഞ്ഞതോടെയാണ് മെല്ല ഇഴഞ്ഞു മാറിയത്.
പാമ്പ് അവിടെ നിന്ന് പോയപ്പോള്‍ മാത്രമാണ് കൂടിനിന്ന ആളുകള്‍ക്കും ആശ്വാസമായത്. പാമ്പുകളുടെ പ്രതികാരത്തിന്റെ കഥയൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു സംഭവം നേരില്‍ കാണുന്നത് ആദ്യമായിട്ടാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. പാമ്പ് ഇനിയും പ്രതികാരം ചെയ്യാനെത്തും എന്ന ഭീതിയിലാണ് ഗുഡ്ഡു. എന്തായാലും സംഭവം നേരിട്ടുകണ്ട പ്രദേശവാസികളെ മാത്രമല്ല ഈ വാര്‍ത്ത വായിച്ചറിഞ്ഞവരെക്കൂടി ഞെട്ടിച്ചിരിക്കുകയാണ് ഈ മൂര്‍ഖന്‍ പാമ്പ്.