മുക്കം: കോവിഡിന്റെ രണ്ടാം തരംഗത്തിലും സമൂഹത്തിന് ദിശാബോധം നൽകാൻ പാവനാടകവുമായി പ്രശാന്ത് കൊടിയത്തൂർ എന്ന അധ്യാപകൻ.
പാവനാടകത്തിന്റെ സാധ്യത ഉപയോ ഗപ്പെടുത്തിയാണ് ഇൗ അധ്യാപകന്റെ ബോധവത്കരണം. ഈ സാധ്യത പ്രയോജനപ്പെടുത്തി കോവിഡ് ഒന്നാം വരവിലും പ്രശാന്ത് ജനങ്ങളെ ബോധവത്കരിച്ചിരുന്നു.ഇത്തവണ കോവിഡ് സന്ദേശ മുൾകൊള്ളുന്ന രണ്ടു നാടകങ്ങളാണ് തയാറാക്കിയിരിക്കുന്നത്.
എന്തിനാണ് മാസ്ക് താടിയിൽ വയ്ക്കരുതെന്ന് പറയുന്നത്, ഇരട്ട മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത, ഏതെല്ലാംമാസ്കുകൾ ഒരുമിച്ച് ഉപ യോഗിക്കാം ഏതെല്ലാം ഒരുമിച്ച് പാടില്ല തുടങ്ങിയ സമൂഹത്തിന്റെ ചോദ്യങ്ങൾക്ക് ലളിതവും ശാസ്ത്രീയവുമായ ഉത്തരം നല്കുകാനാണ് പാവനാടക ത്തിലൂടെ ശ്രമിക്കുന്നത്.
കോവിഡ് ലക്ഷണങ്ങൾ ബോധ്യപ്പെട്ടിട്ടും അത് മറച്ചുവച്ച് പുറത്തിറങ്ങി നടക്കുന്നതിന്റെ ഭവിഷ്യത്തുകളും നാടകം തുറന്നു കാണിക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമാവുന്ന വർത്തമാന കാലത്ത്സമൂഹത്തിന്റെ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ്, സന്നദ്ധ പ്രവ ർത്തകർ എന്നിവരുടെ ആത്മാർപ്പണവും സാമൂഹിക പ്രതിബദ്ധതയും ആദരവോടെ നോക്കിക്കാണമെന്ന് നാടകം ഉദ്ഘോഷിക്കുന്നു.
എല്ലാം ഏകോപിപ്പിച്ച് സുരക്ഷിതത്വബോധം നൽകുന്ന സർക്കാർ നടപടികൾക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടു കൂടി യാണ് നാടകം എന്ന് പ്രശാന്ത് പറയുന്നു. prasanth kodiyathoor എന്ന യൂറ്റ്യൂബ് ചാനൽ വഴിയാണ് നാടകം പ്രചരിപ്പിക്കുന്നത്.
പാവനാടക കലാകാരനായ പ്രശാന്ത് സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ്. കൊടിയത്തൂർ സ്വദേശി യായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ അരിക്കോട് ഗവ. യുപി സ്കൂൾ അധാപകനാണ്. സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ഫോക് ലോർ അക്കാദമി അവാർഡിനും അർഹനായ കലാകാരനാണ് പ്രശാന്ത്.