വണ്ടിത്താവളം: വീട്ടുമുറ്റത്തുണ്ടായിരുന്ന തെങ്ങിൽ നിന്നും പറിച്ചു പൊട്ടിച്ച നാളികേരളത്തിനു നാലു കണ്ണുകൾ കാണ പ്പെട്ടത് സമീപവാസികൾക്കും കുടുംബാംഗങ്ങൾക്കും കൗതുകമായി. വണ്ടിത്താവളം പാലക്കുളന്പ് മാണിക്കന്റെ വീട്ടു തെങ്ങിലാണ് കൗതുകതേങ്ങ കുലച്ചത്. ഇന്നലെ കാലത്ത് ശബരിമല ദർശനത്തിനു പുറപ്പെട്ട മാണിക്കൻ നാ ലു കണ്ണുള്ള തേങ്ങ ഗുരുവായൂർ അന്പലത്തിൽ നൽകാൻ കൊണ്ടു പോയിരിക്കുകയാണ്. 25 നാളികേരം പൊട്ടിച്ചതിൽ ഒന്നിനു മാത്രമാണ് നാലു കണ്ണുകൾ കാണപ്പെട്ടത്.
കൗതുകമായി നാലുകണ്ണുള്ള തേങ്ങ ; വണ്ടിത്താവളം പാലക്കുളമ്പ് മാണിക്കന്റെ വീട്ടു തെങ്ങിലാണ് കൗതുക തേങ്ങായുണ്ടായത്
