നാ​ളി​കേ​ര​ത്തി​ന്‍റെ നാ​ടെ​ന്ന ഖ്യാ​തി കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​കു​ന്നു; ​നാ​ളി​കേ​ര ഉ​ത്പാ​ദ​ന​ത്തി​ൽ മു​ന്നി​ൽ ക​ർ​ണാ​ട​ക

കൊ​ല്ലം: നാ​ളി​കേ​ര​ത്തി​ന്‍റെ നാ​ടെ​ന്ന ഖ്യാ​തി കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​കു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ നാ​ളി​കേ​ര ഉ​ത്പാ​ദ​ക സം​സ്ഥാ​ന​മാ​യി ക​ർ​ണാ​ട​ക മാ​റി. 2016 മു​ത​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ന്നി​രു​ന്ന കേ​ര​ളം ഇ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

കേ​ന്ദ്ര നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ (സി​ഡി​ബി) 2022-23 ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ർ​ണാ​ട​ക​യു​ടെ ഉ​ത്പാ​ദ​നം 595 കോ​ടി നാ​ളി​കേ​ര​മാ​ണ്. തൊ​ട്ടു പി​ന്നി​ൽ ഉ​ള്ള കേ​ര​ള​ത്തി​ന് ഇ​ക്കാ​ല​യ​ള​വി​ൽ 563 കോ​ടി നാ​ളി​കേ​ര​മേ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ച്ചു​ള്ളൂ. 2021-22 ൽ ​കേ​ര​ള​മാ​യി​രു​ന്നു മു​ന്നി​ൽ. അ​ന്ന് സം​സ്ഥാ​നം ഉ​ത്പാ​ദി​പ്പി​ച്ച​ത് 552 കോ​ടി നാ​ളി​കേ​ര​മാ​ണ്. ക​ർ​ണാ​ട​ക​യു​ടെ സം​ഭാ​വ​ന 518 കോ​ടി​യു​മാ​യി​രു​ന്നു.

നാ​ളി​കേ​ര​ള വി​ക​സ​ന ബോ​ർ​ഡ് 2023-24 ലെ ​ക​ണ​ക്കു​ക​ൾ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. എ​ങ്കി​ലും അ​വ​രു​ടെ ആ​ദ്യ ര​ണ്ടു​പാ​ദ താ​ത്കാ​ലി​ക എ​സ്റ്റി​മേ​റ്റി​ലും കേ​ര​ളം പി​ന്നി​ലാ​ണ്. 726 കോ​ടി നാ​ളി​കേ​ര ഉ​ത്പാ​ദ​ന​വു​മാ​യി ക​ർ​ണാ​ട​ക ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്.

578 കോ​ടി ഉ​ത്പാ​ദ​ന​വു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്ത് ഉ​ള്ള​ത് ത​മി​ഴ് നാ​ടാ​ണ്. 564 കോ​ടി ഉ​ത്പാ​ദ​നം മാ​ത്ര​മു​ള്ള കേ​ര​ളം മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ബോ​ർ​ഡി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ നാ​ളി​കേ​ര ഉ​ത്പാ​ദ​ത്തി​ന്‍റെ 28.5 ശ​ത​മാ​ന​വും ക​ർ​ണാ​ട​ക​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണ്.

ക​ർ​ണാ​ട​ക​യു​ടെ വ​ള​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണം നാ​ളി​കേ​ര കൃ​ഷി​ക്ക് മാ​ത്ര​മാ​യി കൂ​ടു​ത​ൽ ഭൂ​മി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണ് ബോ​ർ​ഡി​ൻ്റെ വി​ല​യി​രു​ത്ത​ൽ. മാ​ത്ര​മ​ല്ല ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും വാ​രാ​ന്ത്യ കൃ​ഷി ട്രെ​ൻ്റ് ആ​യി മാ​റി​യ​തും അ​വ​ർ​ക്ക് വ​ലി​യ നേ​ട്ട​മാ​ണ് സ​മ്മാ​നി​ച്ച​ത്. 2018-നുശേ​ഷം ക​ർ​ണാ​ട​ക​യി​ലെ തും​കു​രു, ഹ​സ​ൻ, മാ​ണ്ഡ്യ ജി​ല്ല​ക​ൾ നാ​ളി​കേ​ര കൃ​ഷി​യി​ൽ വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ന്നി​യ​ത്.

അ​വ​രു​ടെ നാ​ളി​കേ​ര കൃ​ഷി​യു​ടെ 80 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം സം​ഭാ​വ​ന​യും ഈ ​മൂ​ന്ന് ജി​ല്ല​ക​ളി​ൽ നി​ന്നാ​ണ്.ക​ർ​ണാ​ട​ക​യെ മു​ന്നി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത് കൃ​ഷി​യു​ടെ ഗു​ണ​മേ​ന്മ​യും കൂ​ടി​യാ​ണ്. ചെ​റു​പ്പ​ക്കാ​ർ ന​ട​ത്തു​ന്ന കു​ടും​ബ​ത്തോ​ട്ട​ങ്ങ​ളും ഇ​വി​ടെ നി​ര​വ​ധി​യാ​ണ്.

മാ​ത്ര​മ​ല്ല ഇ​വ മി​ക​ച്ച രീ​തി​യി​ൽ പ​രി​പാ​ലി​ക്കു​ന്ന​തി​നും ന​ല്ല വി​ള​വ് നേ​ടു​ന്ന​തി​നും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഒ​ഫ് ഹോ​ർ​ട്ടി ക​ൾ​ച്ച​റി​ൻ്റെ​യും സ​ഹാ​യം ഇ​വ​ർ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്.ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ തെ​ങ്ങ് കൃ​ഷി പി​ന്നാ​ക്കം പോ​യ​താ​ണ് കേ​ര​ള​ത്തി​ന് വ​ലി​യ തി​ര​ച്ച​ടി ആ​യ​തെ​ന്നാ​ണ് ബോ​ർ​ഡി​ൻ്റെ ക​ണ​ക്കു​കൂ​ട്ട​ൽ.

ക​ട​ൽ – കാ​യ​ലോ​ര മേ​ഖ​ല​ക​ളി​ലെ നാ​ളി​കേ​ര കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടു. പു​തി​യ ത​ല​മു​റ​യ്ക്ക് നാ​ളി​കേ​ര കൃ​ഷി​യി​ൽ താ​ത്പ​ര്യം ഇ​ല്ലാ​ത്ത​തും കേ​ര​ള​ത്തി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ആ​ൻ​ഡ​മാ​നും നാ​ളി​കേ​ര ഉ​ത്പാ​ദ​ന​ത്തി​ൽ ഇ​പ്പോ​ൾ പി​ന്നി​ലാ​ണ്. അ​വ​രും വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി​യ​പ്പോ​ൾ നാ​ളി​കേ​ര ഉ​ത്പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് ഉ​ണ്ടാ​യി.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment