തെങ്ങ് കയറ്റ മിഷ്യനിൽ കാൽ കുടങ്ങി; 40 അടി ഉയരത്തിൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ച് ഫയർ ഫോഴ്സ്

തൃ​ശൂ​ർ: തെ​ങ്ങി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ ഫോ​ഴ്സെ​ത്തി ര​ക്ഷി​ച്ചു.അ​ഞ്ചേ​രി പു​ത്തൂ​ർ വീ​ട്ടി​ൽ ജോ​സ​ഫി​ന്‍റെ പു​ര​യി​ട​ത്തി​ൽ തേ​ങ്ങ​യി​ടാ​ൻ തെ​ങ്ങു​ക​യ​റി​യ ആ​ന​ന്ദ് (29) എ​ന്ന തൊ​ഴി​ലാ​ളി​യാ​ണ് തെ​ങ്ങി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.

തെ​ങ്ങി​ൽ നി​ന്നും പി​ടി​വി​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ലി​ൽ തെ​ങ്ങു​ക​യ​റ്റ മി​ഷ്യ​നോ​ടു കൂ​ടി തെ​ങ്ങി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ ആ​ന​ന്ദ് എ​ക​ദേ​ശം നാ​ൽ​പ​ത​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ലാ​ണ് കു​ടു​ങ്ങി​യ​ത്.

വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​രി​ൽ നി​ന്നെ​ത്തി​യ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ പി.​കെ.​ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ്എ​ഫ്ആ​ർ​ഒ(​എം) കെ.​എ​ൽ.​എ​ഡ്വേ​ർ​ഡ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ​മാ​രാ​യ അ​നി​ൽ​ജി​ത്ത്, ജി​ബി​ൻ, ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജോ ഈ​നാ​ശു, വി.​എ​സ്.​സു​ധ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. അ​നി​ൽ​ജി​ത്താ​ണ് തെ​ങ്ങി​ൽ ക​യ​റി ആ​ന​ന്ദി​നെ തോ​ളി​ലേ​റ്റി താ​ഴെ​യി​റ​ക്കി​യ​ത്.

Related posts

Leave a Comment