ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കോടികളുടെ കൊക്കെയ്ൻ വേട്ട. തിലക് നഗറിൽനിന്ന് 2,000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി.
സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ പിടികൂടിയത് 7,500 കോടി രൂപയുടെ കൊക്കെയ്ൻ ആണ്. തിലക് നഗറിൽനിന്നു കൊക്കെയ്ൻ പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി വിദേശത്തേക്കു കടന്നതായി പോലീസ് പറഞ്ഞു.
ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ചിരുന്നത്. ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് ഡൽഹി പോലീസ് ലഹരി കടത്ത് പിടികൂടുകയായിരുന്നു.