വിദേശത്ത് നിന്ന് പ്രവാസിക്കൊപ്പമെത്തുന്ന മ​ഹാ​മാ​രി​യെ ത​ട​യാ​ന്‍ നെ​ടു​മ്പാ​ശേ​രിയിൽ പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍


കൊ​ച്ചി: ചു​രു​ങ്ങി​യ വാ​ക്കു​ക​ള്‍​ക്കു​ള്ളി​ലെ ചോ​ദ്യം ചെ​യ്യ​ല്‍, വി​ശ​ദ​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന, പു​റ​ത്തേ​ക്കി​റ​ങ്ങാ​ന്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ മാ​ത്രം ല​ഭി​ക്കു​ന്ന പാ​സ്, മു​ന്‍​കൂ​ട്ടി അ​റി​യി​ച്ച വാ​ഹ​ന​ത്തി​ല്‍ മാ​ത്രം യാ​ത്ര, അ​തും ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു മാ​ത്രം.

പ​റ​ന്നെ​ത്തു​ന്ന പ്ര​വാ​സി​യെ സ്വീ​ക​രി​ക്കാ​നും അ​വ​ര്‍​ക്കൊ​പ്പ​മെ​ത്താ​വു​ന്ന മ​ഹാ​മാ​രി​യെ അ​ക​റ്റി നി​ര്‍​ത്താ​നും പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍ കൂ​ടി​യാ​യ സ​ബ് ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍​കു​മാ​ര്‍ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തു​വ​രെ പ​രി​ച​യ​മി​ല്ലാ​ത്ത അ​തീ​വ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം ക​ട​ന്നു പോ​കു​ന്ന​ത്. മൂ​ന്നു വ​ട്ട ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യ​ശേ​ഷ​മാ​കും ഒ​രോ യാ​ത്രി​ക​നും പു​റ​ത്തെ​ത്തു​ക.

എ​മി​ഗ്രേ​ഷ​നി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പേ ഐ​സൊ​ലേ​ഷ​ന്‍ മു​റി​യി​ലേ​ക്ക്
വി​മാ​ന​ത്തി​ല്‍​നി​ന്നി​റ​ങ്ങു​ന്ന ഓ​രോ പ്ര​വാ​സി​യും എ​മി​ഗ്രേ​ഷ​നി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പേ പ്ര​ത്യേ​കം സ​ജീ​ക​രി​ച്ച ഐ​സൊ​ലേ​ഷ​ന്‍ മു​റി​യി​ലേ​ക്കാ​ണ് എ​ത്തു​ക. ഇ​വി​ടെ തു​ട​ങ്ങു​ന്നു പ​രി​ശോ​ധ​ന​യു​ടെ ആ​ദ്യ ഘ​ട്ടം.

പ്ര​ത്യേ​കം സു​ര​ക്ഷാ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞ ഡോ​ക്ട​ർ, ന​ഴ്‌​സ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ർ എ​ന്നി​വ​രാ​ണ് ഇ​വ​രെ സ്വീ​ക​രി​ക്കു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ കാ​ര്യ​ങ്ങ​ൾ ഇ​വ​ർ ചോ​ദി​ച്ച​റി​യു​ന്നു. പ​നി, ചു​മ, തു​ട​ങ്ങി ഏ​തെ​ങ്കി​ലും ല​ക്ഷ​ണം ആ​രെ​ങ്കി​ലും അ​റി​യി​ച്ചാ​ല്‍ ഇ​വ​രെ മാ​റ്റി നി​ര്‍​ത്തും.

മ​റ്റു യാ​ത്ര​ക്കാ​രു​മാ​യോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​റ്റി​ട​ങ്ങ​ളു​മാ​യോ സ​മ്പ​ര്‍​ക്ക​ത്തി​ലാ​കാ​ന്‍ ഇ​വ​രെ അ​നു​വ​ദി​ക്കി​ല്ല. ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ അ​വി​ടെ​നി​ന്നു ത​ന്നെ പ്ര​ത്യേ​ക ആം​ബു​ല​ന്‍​സി​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ എ​ത്തി​ക്കും. പ്ര​ത്യേ​ക വാ​തി​ലി​ലൂ​ടെ​യാ​ണ് ഇ​വ​രെ ആം​ബു​ല​ന്‍​സി​ന് അ​ടു​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍ ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന​യ്ക്ക്
ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന​ക്കാ​ണ് എ​ത്തു​ന്ന​ത്. എ​യ​ര്‍​പോ​ര്‍​ട്ട് ഹെ​ല്‍​ത്ത് ഓ​ര്‍​ഗ​നൈ​സേ​ഷ​നാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​വി​ടെ യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്കു​ന്നു. ഇ​വി​ടെ​യും ഡോ​ക്ട​ര്‍, ന​ഴ്‌​സ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രു​ണ്ടാ​കും. തെ​ര്‍​മ​ല്‍ സ്‌​ക്രീ​നിം​ഗ് ഉ​ള്‍​പ്പെ​ടെ ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്.

മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണം
ര​ണ്ടം ഘ​ട്ട പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യാ​ല്‍ യാ​ത്ര​ക്കാ​ര്‍ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഇ​വി​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണം. പി​ന്നീ​ട് അ​സു​ഖം വ​ന്നാ​ല്‍ മ​റ്റു ന​ട​പ​ടി​ക​ള്‍ എ​ളു​പ്പ​ത്തി​ലാ​ക്കാ​ന്‍ വേ​ണ്ടി കൂ​ടി​യാ​ണ് പൂ​ര്‍​ണ​മാ​യ മേ​ല്‍​വി​ലാ​സം ശേ​ഖ​രി​ക്കു​ന്ന​ത്.

പേ​ര്, അ​ഡ്ര​സ്, പി​ന്‍ കോ​ഡ്, ഫ്‌​ളൈ​റ്റ് ന​മ്പ​ര്‍, സീ​റ്റ് ന​മ്പ​ര്‍, താ​ലൂ​ക്ക്, ജി​ല്ല ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളും ഇ​വി​ടെ ശേ​ഖ​രി​ക്കും. റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​തം പ്ര​ത്യേ​ക ഫോം ​പൂ​രി​പ്പി​ച്ചാ​ണു വാ​ങ്ങു​ന്ന​ത്.

ഫോ​മി​നോ​ട് അ​നു​ബ​ന്ധ​മാ​യി മു​റി​ച്ചു മാ​റ്റാ​വു​ന്ന മ​റ്റൊ​രു ഭാ​ഗ​മു​ണ്ട്. ഇ​താ​ണ് പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നു​ള്ള പാ​സാ​യി ന​ല്‍​കു​ന്ന​ത്. ഗ​ര്‍​ഭി​ണി​ക​ള്‍, പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍, 75 വ​യ​സി​നു മു​ക​ളി​ലു​ള്ള ആ​ളു​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് വീ​ടു​ക​ളി​ലാ​ണു ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ട​ത്.

യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന ന​മ്പ​ര്‍ വ​രെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ഈ ​ഫോ​മി​ല്‍ എ​ഴു​ത​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​ര്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ ര​ണ്ടു വ​ഴി​ക​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. എ​ക്‌​സി​റ്റ് പാ​സ് ഉ​ള്ള​വ​രേ മാ​ത്ര​മേ പു​റ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ.

പു​റ​ത്തു ക​ട​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​ള്ള ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കും. അ​തോ​ടൊ​പ്പം പോ​ലീ​സി​നും കൈ​മാ​റും. പോ​ലീ​സ് പാ​സി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വാ​ഹ​ന​ത്തി​ന്‍റെ അ​ടു​ത്തേ​യ്ക്ക് യാ​ത്ര​ക്കാ​രെ എ​ത്തി​ക്കും.

സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക കൗ​ണ്ട​ര്‍
സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക കൗ​ണ്ട​റാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ ജി​ല്ല തി​രി​ച്ച് മാ​റ്റു​ക​യാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് ഇ​വ​ര്‍​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​രോ ജി​ല്ല​യി​ലേ​ക്കു​മു​ള്ള കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് ഓ​രോ ന​മ്പ​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ക്‌​സി​റ്റ് പാ​സ് നേ​ടി​യ​തി​നു​ശേ​ഷം പു​റ​ത്തു ക​ട​ക്കു​ന്ന ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ ​ന​മ്പ​റി​ലു​ള്ള ബ​സി​ല്‍ ക​യ​റ്റി​യി​രു​ത്തും. കൂ​ടാ​തെ യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു പോ​കു​ന്ന ഓ​രോ ഇ​ട​ങ്ങ​ളി​ലും സ​മ്പ​ര്‍​ക്ക വി​ല​ക്കി​നെ സം​ബ​ന്ധി​ച്ച അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്തു​ന്നു​ണ്ട്.

സ​മ്പ​ര്‍​ക്ക വി​ല​ക്കി​ല്‍ ക​ഴി​യു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും വി​ല​ക്ക് ലം​ഘി​ച്ചാ​ലു​ള്ള ശി​ക്ഷ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും പ​റ​യു​ന്നു​ണ്ട്. ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം ത​ന്നെ ല​ഘു​ലേ​ഖ​യാ​യും യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്നു. യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ലാ​ണു റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​യ്യു​ന്ന​ത്.

ഓ​രോ ജി​ല്ല തി​രി​ച്ചും യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. ഇ​ത് മ​റ്റ് ജി​ല്ല​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ട്‌​സ് അ​പ്പ് ഗ്രൂ​പ്പു​വ​ഴി ഷെ​യ​ര്‍ ചെ​യ്യും. യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ള്‍ ത​ന്നെ മ​റ്റ് ജി​ല്ല​ക്കാ​ര്‍​ക്കും വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ക​ഴി​യും.

ആ ​ജി​ല്ല​യി​ല്‍ അ​യാ​ള്‍ സ​മ്പ​ര്‍​ക്ക വി​ല​ക്കി​ല്‍ ക​ഴി​യു​ന്നു​ണ്ടോ തു​ട​ങ്ങി​യ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ ഇ​തു വ​ഴി സാ​ധി​ക്കും. ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍​മാ​രു​ടെ ന​മ്പ​ര്‍ വ​രെ ശേ​ഖ​രി​ക്കും.

ത​ഹ​സി​ല്‍​ദാ​ര്‍ കെ.​വി. അം​ബ്രോ​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ടോ​മി സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​ന് ര​ണ്ട് മ​ണി​ക്കൂ​ര്‍ മു​മ്പ് ആ​രം​ഭി​ക്കു​ന്ന ജോ​ലി​ക​ള്‍ അ​വ​സാ​ന യാ​ത്ര​ക്കാ​ര​നും പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എം. ഹ​നീ​ഷ്, ഡോ. ​അ​രു​ണ്‍, ഡോ. ​ആ​ന​ന്ദ്, ഡോ. ​ജി​ന്‍റോ , ഡോ. ​പ്ര​സ്ലി​ന്‍, ഡോ. ​ര​ജീ​ഷ് എ​ന്നി​വ​രാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment