കണ്ണൂർ: കണ്ണൂർ നഗരത്തിൽ കൊക്കൈയിൻ വിൽപന നടത്തുകയായിരുന്ന നൈജീരിയൻ സ്വദേശി അറസ്റ്റിൽ.നൈജീരിയ അലോസാലഹോർ സ്വദേശി സിൻന്തേര ഫ്രാൻസിസി (28)നെയാണ് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
രാജ്യാന്തര കൊക്കൈൻ വിൽപനയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നു. മുംബൈയിൽ താമസിക്കുന്ന സിന്തേര ഫ്രാൻസിസ് ബംഗളൂരുവിൽ വിമാനമിറങ്ങി ബസിൽ കണ്ണൂരിലെത്തുകയായിരുന്നു. റെയിൽവേ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് കൊക്കൈൻ വിൽപന നടത്തുന്നതിനും പുതിയ വിപണി കണ്ടെത്തുന്നതിന് ഒരാളെ കാത്ത് നിൽക്കുന്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.
പരിശോധനയിൽ ഇയാളുടെ പഴ്സിൽ നിന്നും മൂന്നു ഗ്രാം കൊക്കൈയിൻ പിടികൂടി. ഇതിന് അന്താരാഷ്ട്ര മാർക്കറ്റിൽ 60,000 രൂപ വിലവരുമെന്ന് എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. പോലീസ് അന്വേഷണവുമായി ഒരുതരത്തിലും ഇയാൾ സഹകരിക്കുന്നില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സിന്തേര ഫ്രാൻസിസിനെ ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും.