ഇന്ത്യൻ ട്രെയിനുകളിൽ വൃത്തിയുള്ളതും മായം ചേർക്കാത്തതുമായ ഭക്ഷണം കണ്ടെത്തുന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അടുത്തിടെ ഒരു യാത്രക്കാരന് ട്രെയിനിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ ഉണ്ടായിരുന്നത് ജീവനുള്ള പാറ്റയാണ്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്.
വീഡിയോയിൽ, യാത്രക്കാരൻ ആവേശത്തോടെ ഭക്ഷണം അടങ്ങിയ പൊതി തുറക്കുന്നു. ചോറും പരിപ്പും രണ്ട് സബ്സികളും അടങ്ങിയ ലളിതവും എന്നാൽ തൃപ്തികരവുമായ ഭക്ഷണമാണ് കണ്ടത്. എന്നാൽ പിന്നീട് കണ്ട കാഴ്ച അവരെ നിരാശരാക്കി. വെജ്ജ് താലിക്കൊപ്പം ഉണ്ടായിരുന്ന ഗുലാബ് ജാമുനിൽ നിന്ന് ജീവനുള്ള പാറ്റയെ അവർ കണ്ടെത്തി.
സംഭവത്തിന്റെ വീഡിയോ യാത്രക്കാരൻ റെഡ്ഡിറ്റിൽ പങ്കിട്ടു. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.
ഇത്തരം സംഭവങ്ങൾ ട്രെയിൻ യാത്രകളിലെ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട്, ഗോരഖ്പൂരിനും മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 15018-ലെ യാത്രയിൽ ഭക്ഷണത്തിൽ നിന്ന് അജ്ഞാതജിവിയെ കണ്ടത്തിയതായി യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുമ്പോൾ അധികാരികൾ ഈ പ്രശ്നങ്ങൾ പരിഹരിച്ച് യാത്രക്കാർക്ക് അവരുടെ ഭക്ഷണത്തിൻ്റെ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ആശങ്കപ്പെടാതെ യാത്ര ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാണ് ജനങ്ങൾക്ക്.
Cockroach in food
byu/Aggravating-Wrap-266 inindianrailways