റെസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൽ പ്രാണികളെയും ചത്ത മൃഗങ്ങളെയും കണ്ടെത്തുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത അസ്വാസ്ഥ്യകരമായ അനുഭവങ്ങൾ ഭക്ഷ്യ സേവന മേഖലയിലെ വർധിച്ചുവരുന്ന പ്രശ്നത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നു.
അടുത്തിടെ ഒരു സ്ത്രീ തന്റെ ഓർഡറിൽ ഒരു പാറ്റയെ കണ്ടെത്തിയ ദൗർഭാഗ്യകരമായ സംഭവം എക്സിൽ പങ്കുവച്ചു. ഹർഷിത ഒരു റെസ്റ്റോറന്റിൽ നിന്ന് ഫ്രൈഡ് റൈസ് ഓർഡർ ചെയ്തപ്പോഴാണ് ബോക്സിൽ നിന്ന് പാറ്റയെ കണ്ടത്തിയത്.
‘ടാപ്രി ബൈ ദി കോർണർ” എന്ന റെസ്റ്റോറന്റിൽ നിന്ന് സോമാറ്റോയിൽ ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു. എനിക്ക് ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടി. എന്റെ ഓർഡറിൽ തീർത്തും വെറുപ്പുതോന്നി! ഇത് പൂർണ്ണമായും അസ്വീകാര്യവും വൃത്തിഹീനവുമാണ്. ഉടനടി പരിഹാരം വേണം’ എന്നാണ് അവൾ എക്സിൽ കുറിച്ചത്.
ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഇത് ശ്രദ്ധിക്കുകയും മറുപടി നൽകുകയും ചെയ്തു. അതിനിടെ, ബംഗളൂരുവിൽ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി ഓർഡർ ചെയ്ത സാലഡിൽ ജീവനുള്ള ഒച്ചിനെ കണ്ടെത്തിയ സംഭവവും എക്സിൽ വൈറലായിരുന്നു.
@deepigoyal @jagograhakjago @zomato
— Harshitha (@Harshit99115881) December 12, 2023
I orderd chicken fried rice in zomato from restaurent "TAPRI BY THE CORNER". I got cockroach in my food.
Absolutely disgusted with my order! This is completely unacceptable and unhygienic. Need an immediate resolution. #Zomato #FoodSafety" pic.twitter.com/f0JEqpKNSJ