ട്രെയിൻ യാത്രയ്ക്കിട ലഭിക്കുന്ന ഭക്ഷണത്തെ സംബന്ധിച്ച് പലരും പരാതികൾ ഉന്നയിക്കാറുണ്ട്. ട്രെയിൻ യാത്രയ്ക്കിടെ യാത്രികയ്ക്ക് ലഭിച്ച ഭക്ഷണത്തിന്റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.
ശബരി എക്സ്പ്രസിൽ ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി പ്രഭാത ഭക്ഷണം ഓർഡർ ചെയ്തു. ഇഡലിയും, സാന്പാറുമാണ് യുവതി കഴിക്കാനായി ഓർഡർ ചെയ്തത്.
ട്രയിനിലെ പാന്ററിയിൽ നിന്നും ഭക്ഷണം എത്തിയതും രുചിയോടെ അത് തന്റെ പ്ലേറ്റിലേക്ക് പകർന്നു. ചൂടോടെ തന്നെ കഴിക്കാമെന്ന് കൊതിച്ചിരുന്ന യുവതി ആദ്യത്തെ വായ തുറന്നപ്പോൾ പ്ലേറ്റിൽ കിടക്കുന്ന അതിഥിയെ കണ്ടതും ഞെട്ടിപ്പോയി. അത് മറ്റാരുമല്ല, ഒരു പാറ്റയായിരുന്നു. ട്രയിനിലെ പാന്ററിയിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ് പാറ്റയെ കണ്ടെത്തിയത്.
തുടർന്ന് ടിടിആർനോട് യുവതി പരാതിപ്പെട്ടു. ട്രയിനിലെ നിരവധി യാത്രക്കാരും ഈ ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരേ യാതൊരു നടപടിയും റയിൽവേ അധികൃതർ എടുത്തിട്ടില്ല.