മുംബൈയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ലഭിക്കുന്ന ഉറുമ്പുകൾക്കൊപ്പം വിളമ്പുന്ന ഒരു പ്രത്യേക കോക്ടെയിലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഉറുമ്പുകളെ പാനീയത്തിൽ അലങ്കാരമായി ഉപയോഗിച്ചിരിക്കുകയാണ്.
മുംബൈയിലെ ബാന്ദ്രയിലെ ഹിൽ റോഡിലുള്ള സീഫാ റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോയാണിത്. നിതിൻ തിവാരി എന്ന വ്ലോഗർ 2023 ഒക്ടോബറിൽ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
വീഡിയോയിൽ, വ്ലോഗർ പാനീയം “രുചികരമായത്” എന്ന് വിശേഷിപ്പിക്കുക മാത്രമല്ല, പാനീയത്തിന്റെ പേര് ‘ദി ആന്റ്സ്’ എന്ന് വെളിപ്പെടുത്തുന്നുമുണ്ട്. ഈ മിശ്രിതത്തിൽ മെസ്കാൽ, ടെക്വില ബ്ലാങ്കോ, ഗ്രേപ്ഫ്രൂട്ട്, വെറ്റിവർ, സലൈൻ, പ്രത്യേകിച്ച് ബ്ലാക്ക് ആന്റ്സ് എന്നിവ ഉൾപ്പെടുന്നു.
വ്ലോഗർ ഈ പാനീയത്തിനും അതിന്റെ അലങ്കാരത്തിനും അഭിനന്ദനം അറിയിച്ചു. എന്നിരുന്നാലും, ഇന്റർനെറ്റ് ഉപയോക്താക്കളിൽ നിന്ന് വീഡിയോയ്ക്ക് വിമർശനങ്ങളാണ് നേരിട്ടത്.
ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഉടൻ ചൈനയെപ്പോലെയാകുമെന്നുമാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. ഇത്തരത്തിലുള്ള ബാറുകൾ അടയ്ക്കാൻ ശക്തമായി ശുപാർശ ചെയ്യണമെന്നുമാണ് അവരുടെ അഭിപ്രായം.