കൊക്കക്കോളയ്‌ക്കൊപ്പം മെന്റോസും അപ്പക്കാരവുമൊക്കെ ചേര്‍ത്തുള്ള പരീക്ഷണങ്ങളുടെ വീഡിയോകള്‍ക്ക് എന്നും ആരാധകര്‍ നിരവധിയാണ്.
ഇവിടെ ഒരു റഷ്യക്കാരന്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. അഗ്‌നിപര്‍വ്വതത്തിന് സമാനമായ പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
നാലു വര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷമാണ് ഇയാള്‍ അഗ്നപര്‍വതത്തിനു സമാനമായ സാഹചര്യം ഒരുക്കിയത്. പതിനായിരം ലിറ്റര്‍ കൊക്കകോളയാണ് ഇതിനായി ഉപയോഗിച്ചത്. അപ്പക്കാരവുമായി ചേര്‍ത്താണ് പരീക്ഷണം നടത്തിയത്.
തരിശായ സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ ഉപകരണം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഏഴു ലക്ഷം രൂപയാണ് ഇതിന് ചെലവായത്. പ്രത്യേകം ഒരുക്കിയിരിക്കുന്ന സംവിധാനത്തിലേക്ക് കൊക്കകോള ഒഴിക്കുന്നതും അപ്പക്കാരം ചേര്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു പൊട്ടിത്തെറിയോടെയാണ് അഗ്‌നിപര്‍വ്വതത്തിന് സമാനമായി ദ്രാവകം പുറന്തളളിയത്.
20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ലാവ പുറന്തളളുന്നത് പോലെ ദ്രാവകം പുറത്തേയ്ക്ക് ഒഴുകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശീതള പാനീയത്തിലെ ആഡിഡ് സാന്നിധ്യവും അപ്പക്കാരത്തിലെ കാര്‍ബണ്‍ അംശവും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതാണ് പതഞ്ഞു പൊങ്ങാന്‍ കാരണം.