ന്യൂഡല്‍ഹി: ശീതളപാനിയങ്ങളായ കൊക്കകോളയും തംസ്അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചയാള്‍ക്ക് കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. സാങ്കേതിക പരിജ്ഞാനമില്ലാതെയാണ് ഹര്‍ജി നല്‍കിയതെന്നും കോടതി വിലയിരുത്തി.
കൊക്കകോളയും തംപ്സ്അപ്പും മാത്രമായി തെരഞ്ഞെടുത്ത ഹര്‍ജിക്കാരന്റെ ഉദ്ദേശശുദ്ധി മറ്റെന്തോ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി ഹര്ജിക്കാരന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. പിഴ തുക ഒരുമാസത്തിനകം അടയ്ക്കണമെന്നാണ് വിധി.