ലോകമെമ്പാടുമുള്ള വ്യത്യസ്തമായ വിഭവങ്ങളുടെ പാചക വീഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ കാണാൻ സാധിക്കുന്നതാണ്. അടുത്തിടെ തായ്ലൻഡിൽ നിന്നുള്ള ഒരു സ്ട്രീറ്റ് ഫുഡ് വീഡിയോയാണ് തരംഗമായി മാറിയിരിക്കുന്നത്. ഇതിൽ കോക്കനട്ട് ജെല്ലിയുടെ നിർമ്മാണമാണ് കാണിക്കുന്നത്.
‘ബാങ്കോക്ക് ഫുഡി’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാങ്കോക്കിലെ കൊക്കോ ഹോം എന്ന ഔട്ട്ലെറ്റിൽ നിന്നാണ് അവർ ഓരോ തേങ്ങാ ജെല്ലിയും 55 ബാറ്റിന് (ഏകദേശം 130 രൂപ) വിൽക്കുന്നത്.
ഇത് പോസ്റ്റ് ചെയ്ത സമയം മുതൽ 23.9 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. തായ്ലൻഡിൽ കോക്കനട്ട് ജെല്ലി ഉണ്ടാക്കുന്നു എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. വീഡിയോയിൽ കോക്കനട്ട് ജെല്ലി ഉണ്ടാക്കുന്നതിന്റെ മുഴുവൻ ഭാഗങ്ങളും കാണിക്കുന്നുണ്ട്.
ആദ്യം പല ഘട്ടങ്ങളിലായി തേങ്ങ ചിരകി തൊലികളഞ്ഞു. മൂർച്ചയുള്ള കത്തികളാണ് ഇതിനായി ഉപയോഗിച്ചത്. തുടർന്ന് തേങ്ങയുടെ തോട് ഒഴിച്ച് ജെലാറ്റിൻ ചേർത്ത മറ്റൊരു പാത്രത്തിലേക്ക് തേങ്ങാവെള്ളം മാറ്റി.
ശൂന്യമായ തേങ്ങാ ചിരട്ടകളിലേക്ക് തേങ്ങ ചേർത്ത ശേഷം ജെല്ലി മിശ്രിതം ചേർത്തു. ഇത് പിന്നീട് ക്ളിംഗ് ഫിലിം ഉപയോഗിച്ച് പൊതിഞ്ഞ് ഉപഭോക്താക്കൾക്ക് വിൽക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക