നമുക്ക് ചുറ്റും കടലിലും കരയിലുമായി നിരവധി ജീവികൾ ഉണ്ട്. പക്ഷികളെയാണ് സാധാരണയായി പറക്കുന്ന ജീവികൾ എന്ന് വിശേഷിപ്പിക്കാറ്. എന്നാൽ പക്ഷികൾക്ക് മാത്രമല്ല മീനുകളുടെ കൂട്ടത്തിലെ ചില വിരുതൻമാർക്കും പറക്കാൻ കഴിയും. ഫ്ലയിംഗ് കോഡ് അഥവാ പറക്കും മത്സ്യം എന്നറിയപ്പെടുന്ന മത്സ്യത്തിനാണ് ഈ കഴിവുള്ളത്.
വായുവിൽ പറക്കുന്നതിനും വെള്ളത്തിൽ നിന്ന് പുറത്തുവരുന്നതിനും ഇവർക്ക് സാധിക്കുന്നതാണ്. പറക്കുന്ന മത്സ്യം കടലിലെ ഏറ്റവും സവിശേഷമായ ജീവികളിൽ ഒന്നാണ്. തങ്ങളുടെ സവിശേഷമായ ഒരുതരം ചിറകുകൾ ഉപയോഗിച്ച് കടലിൽ നിന്നും പുറത്തേക്ക് കുതിച്ചുചാടാൻ ഇവയ്ക്ക് കഴിവുണ്ട്.
വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനാണ് കടലിനുള്ളിൽ തന്നെ കൂടുതൽ സമയവും ചെലവഴിക്കുന്ന ഇവ പ്രധാനമായും ഉയരത്തിൽ പറന്നു പൊങ്ങുന്നത്. ഈ ചിറകുകൾ കടലിനുള്ളിൽ വേഗത്തിൽ നീന്താനും സഹായിക്കുന്നതാണ്.
ഇവയുടെ ശരീരത്തിന്റെ നിറം നീല, കറുപ്പ്, വെള്ള, വെള്ളി നിറങ്ങൾ കൂടി ചേർന്നതാണ്. 900 ഗ്രാം വരെ ഭാരവും 15 സെന്റീമീറ്റർ മുതൽ 51 സെന്റീമീറ്റർ വരെ നീളവും ഈ മത്സ്യമാണിത്. എക്സോകോറ്റിഡേ (Exocoetidae) കുടുംബത്തിന്റെ ഭാഗമാണ് ഈ മത്സ്യങ്ങൾ. 40 -ലധികം ഇനം സമുദ്രത്തിലുണ്ടെങ്കിലും മത്സ്യബന്ധനം വർധിച്ചതോടെ അടുത്ത കാലത്തായി ഇവ വംശനാശ ഭീഷണിയിലാണ്.