കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീഡിയോ കോളിലൂടെ വധുവും വരനും വിവാഹിതരായി. ബീഹാറിലെ പാറ്റ്നയിലാണ് സംഭവം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിവാഹം വീഡിയോ കോളിലൂടെ നടത്താന്‍ വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങള്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ 63 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.