തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു.
പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 മുതൽ 100 വരെയായി കുറച്ചു.
വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതുചടങ്ങുകൾക്ക് മുൻകൂർ അനുമതി ആവശ്യമാണ്. പോലീസ് ഇക്കാര്യം പരിശോധിക്കണമെന്നും നിർദേശമുണ്ട്.
മാർക്കറ്റുകളിലും മാളുകളിലും പ്രവേശിക്കുന്നതിന് കർശ നിയന്ത്രണം ഏർപ്പെടുത്തി.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെയുമാണ് ഇനി പ്രവേശിപ്പിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസത്തിനുള്ളിൽ രണ്ടരലക്ഷം പേർക്ക് പരിശോധന നടത്താൻ തീരുമാനമായി.
രോഗവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലായിരിക്കും കൂടുതൽ പരിശോധന നടത്തുക. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.