പയ്യന്നൂര്‍: ഭാര്യയെ കത്തികൊണ്ടു കുത്തിയും മര്‍ദിച്ചും പരിക്കേൽപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഏഴിമല ടോപ് റോഡ് കിണര്മുക്കിന് സമീപം നരിക്കുന്നേല്‍ തങ്കമണി(45)യുടെ പരാതിയിലാണ് ഭര്‍ത്താവ് ലാലുവിനെ പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരുടെ മകള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. രക്ഷപ്പെട്ട കുട്ടിയില്‍നിന്നു വിവരമറിഞ്ഞവരാണ് തങ്കമണിയെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രയിലെത്തിച്ചത്.
പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുവര്‍ഷമായി ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് മൂന്നു മക്കളടങ്ങുന്ന ഇവരുടെ കുടുംബം.