ബി​നാ​മി ഇ​ട​പാ​ടി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വെ​ട്ടി​പ്പ് ..! ശുചിത്വമില്ലായ്മയെത്തുടർന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ഫി ഷോ​പ്പ് പൂ​ട്ടാ​ൻ വീ​ണ്ടും കളക്ടറുടെ ഉ​ത്ത​ര​വ്

coffe-shopക​ള​മ​ശേ​രി: ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശം മ​റി​ക​ട​ന്ന് വീ​ണ്ടും തു​റ​ന്ന മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​ഫി​ഷോ​പ്പ് അ​ട​യ്ക്കാ​ൻ ക​ള​ക്ട​ർ  ഉ​ത്ത​ര​വി​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ആം​ബു​ല​ൻ​സ് ബേ​യി​ൽ അ​ന​ധി​കൃ​ത​മാ​യി  പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്ന കോ​ഫീ ഷോ​പ്പ് ക​ഴി​ഞ്ഞ മാ​സം 30 നാ​ണ് ആ​രോ​ഗ്യ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശു​ചി​ത്വ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പൂ​ട്ടി​ച്ച​ത്.

ശ​നി​യാ​ഴ്ച ന​ട​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ യോ​ഗ​ത്തി​ലും കോ​ഫീ ഷോ​പ്പ് വി​ഷ​യം ച​ർ​ച്ച​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ അ​രി​കി​ൽ ഒ​ന്ന​ര വ​ർ​ഷ​മാ​യി അ​ന​ധി​കൃ​ത​മാ​യി  പ്ര​വ​ർ​ത്തി​ച്ച് കൊ​ണ്ടി​രു​ന്ന കോ​ഫി ഷോ​പ്പാ​ണി​ത്. ആ​രാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു കൊ​ണ്ടി​രു​ന്ന​ത്.

കോ​ഫീ ഷോ​പ്പ് ന​ട​ത്തു​ന്ന​ത് മെ​ഡി​ക്ക​ൽ വി​ദ്യാ​ഥി​ർ​ക​ളാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യ ക​ള​ക്ട​റി​നെ  മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ  അ​റി​യി​ച്ചു. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​തി​നു പ​ക​രം ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 30 വ​രെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വാ​ദ കോ​ഫി ഷോ​പ്പ്  ക​ള​ക്ട​ർ അ​ഞ്ച് മാ​സം മു​മ്പെ അ​ട​യ്ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​താ​ണ്. ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് വൈ​ദ്യു​തി​യും വെ​ള്ള​വും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളും കോ​ഫീ ഷോ​പ്പി​ലെ  പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. മൂ​ന്ന് ഫ്രീ​സ​റു​ക​ൾ, ര​ണ്ട് ഫ്രി​ഡ്ജ്, മൂ​ന്നി​ല​ധി​കം കോ​ഫീ വൈ​ൻ​ഡിം​ഗ്  മെ​ഷീ​നു​ക​ളു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വാ​ട​ക ഇ​ന​ത്തി​ലും ഒ​രു രൂ​പ പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റി​യി​ട്ടി​ല്ല.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2016 ഡി​സം​ബ​ർ ഏ​ഴി​ന് ന​ട​ന്ന യോ​ഗ​ത്തി​ൽ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ഫീ ഹൗ​സ് നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ലാ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്. പ​ക്ഷേ ദി​വ​സം 3500 രൂ​പ വ​രെ വാ​ട​ക ന​ൽ​കാ​മെ​ന്ന ഓ​ഫ​റു​ക​ൾ ഉ​ണ്ടാ​യി​ട്ടും കോ​ഫീ ഷോ​പ്പ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത ന​ൽ​കി തു​ട​രു​ക​യാ​യി​രു​ന്നു.
ക​ള​മ​ശേ​രി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഹെ​ൽ​ത്ത് സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ക​യും അ​വ​രു​ടെ പ​രി​ശോ​ധ​യ്ക്കി​ടെ കോ​ഫീ ഷോ​പ്പി​ൽ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​ൽ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഏ​പ്രി​ൽ 30 ന് ​പൂ​ട്ടി​യ കോ​ഫീ ഹൗ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തെ സ്വാ​ധീ​നി​ച്ച് ലൈ​സ​ൻ​സ് നേ​ടി​യെ​ടു​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു. അ​താ​ണ് ക​ള​ക്ട​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് താ​ഴി​ടാ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത്. അ​തേ​സ​മ​യം ര​ണ്ട് വ​ർ​ഷ​ത്തെ ഈ ​ബി​നാ​മി ഇ​ട​പാ​ടി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Related posts