കപ്പിലോ ഗ്ലാസിലോ കാപ്പി കുടിച്ചാണു ലോകത്തുള്ളവർക്കെല്ലാം ശീലം. എന്നാൽ, ചൈനക്കാർ ആ ശീലം മാറ്റുകയാണ്. ഇലയിൽ കാപ്പി വിളന്പി തുടങ്ങിയിരിക്കുകയാണ് അവർ. താമരയിലയിൽ കാപ്പി തയാറാക്കി കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.
കുന്പിളാക്കിയ താമരയിലയിൽ കോഫിയുടെ മിശ്രിതം ഒഴിച്ചശേഷം പാൽ ചേർത്ത് മിക്സ് ചെയ്താണു കാപ്പി ഉണ്ടാക്കുന്നത്. ആവശ്യത്തിനു മധുരവും ചേർക്കും. ഇതു പിന്നീട് ഇലയോടെ ഗ്ലാസിലേക്ക് ഇറക്കിവച്ച് “താമരക്കാപ്പി’ കുടിക്കുന്നു. സാധാരണ കാപ്പിയേക്കാൾ രുചികരമാണ് ഈ കാപ്പി എന്ന് കുടിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.