ഒരു ദിവസം ചിരിച്ച് തുടങ്ങുന്നത് വളരെ നല്ലതാണെന്ന് നമ്മൾ കേട്ടിട്ടുണ്ട്. ചിരിക്കുക എന്നത് ശക്തമായ മൂഡ് ബൂസ്റ്ററും സ്ട്രെസ് റിലീവറുമാണ്. ഇതുമായി ബന്ധപ്പെട്ട് ഗുഡ് ന്യൂസ് എന്ന യൂറോപ്യൻ കോഫി ഷോപ്പ് ഒരു പുത്തൻ ആശയം തുടങ്ങിവച്ചിട്ടുണ്ട്.
ഈ കോഫി ഷോപ്പിൽ പ്രവേശിക്കണമെങ്കിൽ ഉപഭോക്താക്കൾ ചിരിക്കണം, എങ്കിലെ ഈ കോഫി ഷോപ്പിന്റെ വാതിൽ തുറക്കൂ എന്നതാണ് പ്രത്യേകത. ഈ ആശയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എക്സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം 24 മില്യൺ വ്യൂസ് നേടിയിട്ടുണ്ട്.
വൈറലായ ദൃശ്യങ്ങളില്‍ ആളുകള്‍ ചിരിക്കാതെയാണ് കടയ്ക്ക് മുന്നില്‍ എത്തുന്നത്. എന്നാല്‍ വാതില്‍ തുറക്കാതിരിക്കുമ്പോള്‍ അവര്‍ ചുറ്റും നോക്കുന്നു. അപ്പോഴാണ് ചിരിച്ചാല്‍ മാത്രമാണ് പ്രവേശനം എന്ന നോട്ടീസ് കാണുന്നത്.
തുടർന്ന് അവര്‍ ചിരിക്കുകയും വാതില്‍ തുറക്കെപ്പടുകയും ചെയ്യുന്നതായി കാണാം. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. “ഇത് ലോകമെമ്പാടും സംഭവിക്കണം’ എന്നാണൊരാള്‍ കുറിച്ചത്.
A cafe has developed a sensor whose door only opens to people who "smile"!
— Figen (@TheFigen_) July 18, 2024
This should happen all over the world. 😂pic.twitter.com/GsEMvGOaM7