ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ കെ.എല്‍. രാഹുലിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും ഒരു അഭിമുഖമാണ് ക്രിക്കറ്റിനേക്കാള്‍ ഹിറ്റായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കോഫി വിത്ത് കരണ്‍ ഷോയിലാണ് ഇരുവരും തങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് ഊളിയിട്ടത്. ലൈംഗികജീവിതത്തെപ്പറ്റി തുറന്നുപറഞ്ഞ ഇരുവര്‍ക്കുമെതിരേ സോഷ്യല്‍മീഡിയയിലും പ്രതിഷേധം ഇരമ്പുകയാണ്.
ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസങ്ങളില്‍ ഞാന്‍ തന്നെ മാതാപിതാക്കളോട് പറയും ഞാന്‍ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കള്‍ ആവശ്യപ്പെടാതെ തന്നെ ഞാന്‍ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹാര്‍ദിക്കിന്റെ മറുപടി കേട്ട് അവതാരകനായ കരണ്‍ ജോഹറും ഞെട്ടി. തനിക്ക് നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയില്‍ ഹാര്‍ദിക് തുറന്നു സമ്മതിച്ചു.
രാഹുല്‍ പറഞ്ഞ അനുഭവം ഇങ്ങനെ- 18 വയസ്സുള്ളപ്പോള്‍ റൂമില്‍ നിന്ന് അമ്മ ഗര്‍ഭനിരോധന ഉറ കണ്ടെത്തിയ രസകരമായ സംഭവം രാഹുല്‍ ഓര്‍ത്തെടുത്തു. റൂമില്‍ എന്തോ വൃത്തിയാക്കാനായി വന്നതായിരുന്നു അമ്മ. അതിനിടയിലാണ് കോണ്ടം കണ്ടത്. ഇത് വലിയ പ്രശ്നമായി. അമ്മ ഒച്ചയെടുത്തു. അച്ഛനോട് ഇക്കാര്യം പറഞ്ഞ് എന്നെ ചീത്ത കേള്‍പ്പിച്ചു. അച്ഛന്‍ പിന്നീട് എനിക്ക് നല്കിയ ഉപദേശം കൂടുതല്‍ നല്ല വ്യക്തിയായി ജീവിക്കുന്നതിന് എനിക്ക് തുണയായി.