രാവിലെ ചൂടുള്ള ഒരു കപ്പ് കാപ്പി ഇല്ലാതെ പകല്‍ സമയം കടന്നുപോകാന്‍ നമ്മളില്‍ പലര്‍ക്കും ബുദ്ധിമുട്ടാണെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ നമ്മെ ഉണര്‍വുള്ളതാക്കാന്‍ കഴിവുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ കാപ്പി സഹായിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കമോ?
മധുരമില്ലാത്ത കാപ്പിയാണെങ്കില്‍ ഫലം ഇരട്ടിയാകും. ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനമനുസരിച്ച് ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഏകദേശം 4ശതമാനം കുറയ്ക്കും.
ബ്ലാക്ക് കോഫിയില്‍ ക്ലോറോജെനിക് ആസിഡ് എന്ന പദാര്‍ഥം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാപ്പിയിലെ ക്ലോറോജെനിക് ആസിഡ് ഒരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു.
ഇത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കുമെന്നും ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോ.സിമ്രാന് സൈനി അഭിപ്രായപ്പെട്ടു.
പെട്ടെന്ന് ഉണ്ടാകുന്ന വിശപ്പ് നിയന്ത്രിക്കാന്‍ ബ്ലാക്ക് കോഫി സഹായിക്കുന്നതാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ തലച്ചോറിനെയും കേന്ദ്ര നാഡീവ്യവസ്ഥയെയും ഏകാഗ്രതയോടെ നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്തേജകമാണ്.
ഗ്രീന്‍ കോഫി ബീന്‍സ് നമ്മുടെ ശരീരത്തിന്റെ കൊഴുപ്പ് കത്തുന്ന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് കത്തുന്ന എൻസൈമുകള്‍ പുറപ്പെടുവിക്കാന്‍ കാരണമാകുന്നു.
ഇത് കരളിനെ ശുദ്ധീകരിക്കുകയും ദോഷകരമായ കൊളസ്ട്രോള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലൂടെ മെറ്റബോളിസം കൂടുതല്‍ കാര്യക്ഷമമാകുന്നു.