ബീറ്റ്റൂട്ടിട്ട മസാല ദോശകൾ ഇനി രുചിയോർമ മാത്രം; ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് പൂ​ട്ടും

ച​ങ്ങ​നാ​ശേ​രി: കു​രി​ശും​മൂ​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് ഇ​ന്നു പൂ​ട്ടും. ഇ​ന്ന് രാ​ത്രി ഒ​മ്പ​തി​ന് പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും നാ​ളെ മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും കാ​ണി​ച്ച് മാ​നേ​ജ​ര്‍ കോ​ഫി ഹൗ​സി​ന്‍റെ വാ​തി​ലി​ല്‍ നോ​ട്ടീ​സ് പ​തി​പ്പി​ച്ചു.

ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് 12വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് പൂ​ട്ടി​യി​രു​ന്നു. പെ​രു​ന്ന സ​ലിം കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സാ​ണ് കു​രി​ശും​മൂ​ട്ടി​ലേ​ക്കു മാ​റ്റി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്.

ന​ഷ്ട​മാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഈ ​കോ​ഫി​ഹൗ​സ് പ്ര​വ​ര്‍​ത്ത​നം നി​ർ​ത്തു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. കോ​ഫി ഹൗ​സ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​ന്ന​തോ​ടെ ഇ​വി​ടു​ത്തെ വ​ലി​യ ഒ​രു സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഇ​രി​പ്പി​ട​മാ​ണു ന​ഷ്ട​മാ​കു​ന്ന​ത്.

Related posts

Leave a Comment