അമിതമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ അമിതമായാൽ പാനീയങ്ങളും വിഷമാണ്. സൗത്ത് കരോളൈനയിലാണ് അമിതമായി ഉള്ളിൽ ചെന്ന കഫീനും എനർജി ഡ്രിംഗും ഒരു പതിനാറുകാരന്റെ ജീവനെടുത്തത്.
പെട്ടെന്നാണ് ഡേവിസ് അലൻ ക്രൈപ് ക്ലാസിൽ തലകറങ്ങി വീണത്. ഉടൻ തന്നെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ഉള്ളിൽ ചെന്ന കഫീനാണ് മരണകാരണമായി ആദ്യം ധരിച്ചിരുന്നത്.
എന്നാൽ കാപ്പി കുടിച്ച് രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഡേവിസ് എനർജി ഡ്രിംഗും കുടിച്ചതാണ് മരണത്തിന്റെ പ്രധാന കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഡേവിസ് ഏതു പാനീയമാണ് കുടിച്ചതെന്നോ എത്ര അളവിൽ കുടിച്ചുവെന്നോ ആർക്കുമറിയില്ലായിരുന്നു. ക്ലാസിൽ നിന്നു കിട്ടിയ എനർജി ഡ്രിംഗ് കണ്ടെയ്നറിൽ നിന്നാണ് ഇതിന്റെ അളവു മനസിലാക്കാൻ സാധിച്ചത്.
ഡേവിസ് പൂർണ ആരോഗ്യവാനായിരുന്നു. ഹൃദ്രോഗപരമായ ഒരു ലക്ഷണവും മകന് ഇല്ലെന്നും പാരന്പര്യമായി രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഡേവിസിന്റെ പിതാവ് പറയുന്നു.