തൊടുപുഴ: മൂന്നു വയസുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ നാണയം സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മൂവാറ്റുപുഴ സ്വദേശിനിയായ മൂന്നുവയസുകാരിയെ വയറുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്നു നടത്തിയ വിശദ പരിശോധനയിലാണ് രണ്ടര സെന്റിമീറ്റർ വലിപ്പമുള്ള നാണയം അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്. എൻഡോസ്കോപ്പിയിലൂടെ അന്നനാളത്തിൽ കുടുങ്ങിയ ഒരു രൂപ നാണയം പുറത്തെടുത്തു.
ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ബോണി ജോർജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ആനന്ദ് മാത്യു മാമ്മൻ, എൻഡസ്കോപ്പി ടെക്നീഷൻ ഡി. ബൈജു, അനസ്തേഷ്യ ടെക്നീഷൻ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അന്നനാളത്തിൽനിന്നു നാണയം പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.